Chapter Title : രണ്ടാമതൊരാൾ [ na–na ]
പറഞ്ഞില്ലല്ലോ."
"ഇയ്യാളെന്താടോ ഇങ്ങനെ. വ്യക്തമായ ഒരു ഉത്തരം തന്നുടെ."
മായ പെട്ടെന്ന് നടത്തം നിർത്തി.
"ദേ..അവിടെ ഏട്ടൻ നിൽപ്പുണ്ട്. കൂടെ നടന്ന് ഇന്നും പ്രശ്നം ഉണ്ടാക്കേണ്ട."
ജിത്തു നോക്കുമ്പോൾ അകലെ കോളേജ് ഗേറ്റിനരികിൽ ബൈക്ക് നിർത്തി അതിലിരിക്കുന്നു. അവന്റെ പിറകിൽ തന്നെ സംഗീതയും ഇരിപ്പുണ്ട്. അവരോടു സംസാരിച്ചോണ്ടു നിൽക്കുകയാണ് മായയുടെ സഹോദരൻ പ്രശാന്ത്.
ഒരു പ്രശ്നം ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ജിത്തു നടത്തം നിർത്തി.
മായ ഒരു ചിരിയോടെ ബാഗ് തുറന്ന് ഒരു പ്ലാസ്റ്റിക് ബോക്സ് കൈയിലെടുത്തു. ഇവളിത് എന്താ ചെയ്യുന്നതെന്ന ആകാംക്ഷയിൽ ജിത്തു ആ ബോക്സിലേക്ക് നോക്കി. മായ ബോക്സ് തുറന്നപ്പോൾ അതിൽ നിന്നും പൈനാപ്പിളിന്റെ നറുഗന്ധം അവർക്ക് ചുറ്റും പരന്നു. പാത്രത്തിനുള്ളിൽ ചെറു കഷണങ്ങളായി മുറിച്ച് വച്ചിരിക്കുന്ന കേക്കുകൾ അവനു കാണാൻ കഴിഞ്ഞു.
അതിൽ നിന്നും ഒരു കഷ്ണം കേക്ക് എടുത്ത് മായ ജിത്തുവിന് നേരെ നീട്ടി.
ഞാൻ ഉണ്ടാക്കിയ പൈനാപ്പിൾ കേക്ക് ആണ്. കഴിച്ചു നോക്ക്."
ഇതെന്തിനാണ് ഇപ്പോൾ ഈ കേക്ക് തന്നതെന്ന് അറിയാതെ കൈയിൽ കേക്കുമായി ജിത്തു വാ പൊളിച്ച് നിൽക്കുമ്പോൾ മായ അവിടെ നിന്നും നടന്ന് അകന്നിരുന്നു.
അവൻ ആത്മഗതം എന്നവണ്ണം പറഞ്ഞു.
"ഇഷ്ട്ടം ആണോ അല്ലയോ എന്ന് പറയത്തും ഇല്ല. എന്നാൽ കേക്കും തന്നു പോകയും ചെയ്തു. ഇതെന്തു പെണ്ണാണ്."
അപ്പോഴേക്കും അവന്റെ പിന്നിൽ ജിതിൻ ബൈക്ക് കൊണ്ട് വന്ന് നിർത്തി.
"ഏന്തയാടാ?"
"ഒരു കേക്കും തന്നിട്ട് അവളങ്ങു പോയി അളിയാ."
അവന്റെ കൈയിൽ ഇരുന്ന കേക്കിൽ നോക്കികൊണ്ട് ജിതിൻ പറഞ്ഞു.
"കേക്ക് തന്നോ.. അതൊരു പോസിറ്റീവ് സൈൻ
💬 Comments
View all comments