0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 974

ആണല്ലോ അളിയാ."

"അതൊരു പിരി ഇളകി കിടക്കുന്ന കേസ് ആണെടാ. അതുകൊണ്ട് ഇതൊന്നും ഒരു പോസിറ്റീവ് സൈൻ ആയി കൂട്ടാൻ പറ്റില്ല."

ജിതിൻ കേക്കിൽ നിന്നും കുറച്ച് എടുക്കാനായി കൈ നീട്ടിയപ്പോൾ അവന്റെ കൈ തട്ടിമാറ്റി കൊണ്ട് ജിത്തു പറഞ്ഞു.

"നിനക്ക് ഞാൻ വേറെ വാങ്ങി തരാം, ഇതെനിക്ക് മാത്രം ഉള്ളതാണ്."

തന്റെ കൈയിലിരുന്ന കേക്ക് വായ്ക്കുള്ളിലാക്കി കണ്ണടച്ച് ആസ്വദിച്ചു കഴിച്ചുകൊണ്ട് ജിത്തു പറഞ്ഞു.

"സൂപ്പർ ടേസ്റ്റ്.. പെണ്ണിന് അടിപൊളിയായി കേക്ക് ഒക്കെ ഉണ്ടാക്കാനറിയാം."

അവൻ ജിതിന്റെ പിന്നിൽ ബൈക്കിൽ കയറി ഇരുന്നപ്പോൾ കാണുന്നത് ആദിത്യനും സംഗീതയ്ക്കും കേക്ക് കൊടുക്കുന്ന മായയെ ആണ്.

.  .  .  .

ലിസ്റ് അവർ ക്ലാസ് ഇല്ലാത്തതിനാൽ മിക്കപേരും വീട്ടിൽ പോയി കഴിഞ്ഞിരുന്നു. അപ്പുവിന് ഫുട്ബാൾ പ്രാക്ടീസ് ഉള്ളതിനാൽ അമ്മു അവനെയും കാത്തു ക്ലാസ്സിൽ തന്നെ ഇരുന്നു. വീട്ടിലേക്കുള്ള ബസ് വരാൻ സമയം ആകാത്തതിനാൽ കുറച്ച് പെൺപിള്ളേരും ക്ലാസ്സിൽ ഉണ്ടായിരുന്നു.

ക്ലാസ്സിൽ ആണ്പിള്ളേര് ആരും ഇല്ലാത്തതിനാൽ അവർ എല്ലാപേരുംകൂടി വട്ടം കൂടിയിരുന്നു സംസാരിച്ച് സംസാരിച്ച് അവസാനം വിഷയം സെക്സിൽ എത്തി.

ക്ലാസ്സിലെ വായാടിയും തന്റേടിയും ആയ ശ്രദ്ധ അവളുടെ കൂട്ടുകാരികൾ പറഞ്ഞ അനുഭവങ്ങളും അവൾ കണ്ട സെക്സ് വിഡിയോസിലെ കാര്യങ്ങളും പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞുകൊണ്ടിരുന്നു.

അവൾ പറഞ്ഞ കഥ കേൾക്കുന്നവരുടെ കൂട്ടത്തിൽ അമ്മുവും അമുല്യയും ഉണ്ടായിരുന്നു. വലിയ പരിചയം ഇല്ലാത്ത മേഖല ആയതിനാൽ അമ്മുവും ചെറിയ ആകാംഷയോടെയും ജിജ്ഞാസയോടും കൂടിതന്നെയാണ് ശ്രദ്ധയുടെ വിവരണം കേട്ടുകൊണ്ടിരുന്നത്.

പെട്ടെന്നാണ് ക്ലാസ്സിന്റെ വാതിക്കൽ ആദിത്യൻ വന്നത്. ഗൗണ്ടിൽ ഓടി തളർന്ന് ആകെ വാടിയ

💬 Comments

View all comments