Chapter Title : രണ്ടാമതൊരാൾ [ na–na ]
മുഖത്തോടെ ആയിരുന്നു അവന്റെ വരവ്. ആദിത്യനെ കണ്ടപ്പോൾ ശ്രദ്ധ പെട്ടെന്ന് സംസാരം നിർത്തി.
അതൊന്നും ശ്രദ്ധിക്കാതെ അവൻ പറഞ്ഞു.
"അമ്മു.. ഞാൻ ബൈക്കിന്റെ അടുത്ത് കാണും.. എന്റെ ബാഗും കൂടി എടുത്തിട്ട് നീ വാ."
ക്ലാസ്സിലേക്ക് കയറാതെ തന്നെ അവൻ തിരികെ നടന്നു.
അമ്മു ബാഗെടുക്കാനായി അവിടെ നിന്നും എഴുന്നേറ്റപ്പോൾ ശ്രദ്ധ ചോദിച്ചു.
"സംഗീതേ.. നീ ഞാൻ പറഞ്ഞ ടൈപ്പ് വീഡിയോസ് കണ്ടിട്ടുണ്ടോ?"
അവൾ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
"പിന്നെ.. എനിക്കതല്ലെ പണി."
"നിനക്ക് വേണമെങ്കിൽ ആദിയുടെന്നു വാങ്ങി കാണാവുന്നതല്ലേ ഉള്ളു. അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു."
ശ്രദ്ധ എന്നും സംഗീതയുടെയും ആദിയുടെയും ബന്ധം ഒരു സംശയ ദൃഷ്ടിയോടെ മാത്രമേ കണ്ടിട്ടുള്ളു.
ശ്രദ്ധ പറഞ്ഞത് കേട്ട സംഗീത അവളെ ഒന്ന് രൂക്ഷമായി നോക്കിയാ ശേഷം ബാഗും എടുത്ത് നടന്നു.
പെട്ടെന്ന് ശ്രദ്ധ തമാശ മട്ടിൽ പറഞ്ഞു.
"അല്ലെങ്കിൽ തന്നെ വീഡിയോ കാണേണ്ട ആവിശ്യം എന്താ നിനക്ക്, വേണേൽ അവനോടൊപ്പം പ്രാക്ടിക്കൽ തന്നെ നടത്തല്ലോ നിനക്ക്."
സംഗീത പെട്ടെന്ന് നടത്തം നിർത്തി തിരിഞ്ഞു കത്തുന്ന നോട്ടത്തോടെ സംഗീതയുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖവും കണ്ണും ദേഷ്യം കൊണ്ട് ചുവന്നിരുന്നു.
അവളുടെ വരക്കം കണ്ട് ശ്രദ്ധ ശരിക്കും ഒന്ന് പകച്ചു. ബാക്കി ഉള്ളവരുടെയും അവസ്ഥ അത് തന്നെ ആയിരുന്നു.
ശ്രദ്ധയുടെ അടുത്തെത്തിയ സംഗീത അവളുടെ കണ്ണിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
"എന്നെയും വേറെ ആൺപിള്ളേരും വച്ച് നീ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ ഞാൻ ക്ഷമിച്ചെന്നിരിക്കും... പക്ഷെ ഇനി ഒരു തവണകൂടി അപ്പുവിനെ ചേർത്ത് എന്നെ എന്തെങ്കിലും പറഞ്ഞാൽ
💬 Comments
View all comments