0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 976

അടിച്ച നിന്റെ ചെവിക്കന്നം പൊട്ടിക്കും ഞാൻ. അതിന്റെ പേരിൽ എന്തുണ്ടായാലും എനിക്കത് പ്രശ്നമല്ല."

സംഗീത ക്ലാസ് റൂം വിട്ട് പുറത്ത് പോയിട്ടും ശ്രദ്ധയുടെ കണ്ണുകളിൽ ഭയം വിട്ടു മാറിയിരുന്നില്ല. ക്ലാസ്സിൽ വച്ച് സംഗീത ആദിത്യനോട് ദേഷ്യപ്പെടുകയും വഴക്ക് പറയുകയും ചെയ്യുമായിരുന്നെങ്കിലും വേറാരോടും അവൾ ഇത്രയധികം ദേഷ്യപ്പെട്ട് കണ്ടിരുന്നില്ല.

അമുല്യയും സംഗീതയുടെ ആ ഭാവമാറ്റം കണ്ട് ഞെട്ടി ഇരിക്കുകയായിരുന്നു.

നിശബ്തതക്ക് വിരാമം ഇട്ടുകൊണ്ട് കാർത്തിക പറഞ്ഞു.

"ശ്രദ്ധേ.. നിനക്ക് എന്തിന്റെ കേടായിരുന്നു. ഞാൻ ഒന്നാം ക്ലാസ് തൊട്ട്‌ അവരെ രണ്ടുപേരെയും കാണുന്നതാണ്. അവർ തമ്മിൽ ഒരു അനാവശ്യ ബന്ധവും ഇല്ലെന്ന് എനിക്ക് ഉറപ്പാണ്. ഇനിയും വെറുതെ ആവശ്യമില്ലാത്ത  പറഞ്ഞു അവളുടെന്ന് അടി വാങ്ങാൻ നിൽക്കണ്ട."

എല്ലാപേരുടെയും മുന്നിൽ പരാജയം സമ്മതിക്കാതിരിക്കാനായി ശ്രദ്ധ പറഞ്ഞു.

"പിന്നെ, അവൾ എന്നെയങ്ങു അടിക്കാൻ പോകയല്ലേ."

ബാഗ് കൈയിലേക്ക് എടുത്തുകൊട്നു കാർത്തിക പറഞ്ഞു.

"നിനക്കത് അവളെ അറിയാഞ്ഞിട്ടുള്ള തോന്നലാണ്. പ്ലസ് ടു പഠിക്കുമ്പോൾ ഒരുത്തൻ അവളുടെ പിന്നാലെ നടന്നിരുന്നു. അവളെന്റെ പ്രൊപോസൽ സംഗീത നിരസിച്ചതിന് അവൻ ആദിയെയും ചേർത്ത് അവളെ അനാവശ്യം പറഞ്ഞു നടന്നു. ഇതറിഞ്ഞ സംഗീത ടീച്ചേഴ്സ് ഉൾപ്പെടെ നിൽക്കുമ്പോഴാണ് അവനെ അടിച്ചത്. അതുകൊണ്ടു ഈ കാര്യത്തിൽ അവൾ അടിക്കുമെന്ന് പറഞ്ഞാൽ ഒരു സംശയവും വീണട അവൾ അടിച്ചിരിക്കും."

കാർത്തിക ക്ലാസ് റൂമിനു പുറത്തേക്ക് നടന്നപ്പോൾ അമൂല്യ പെട്ടെന്ന് ബാഗും എടുത്ത് അവളുടെ പിന്നാലെ നടന്നു.

വരാന്തയിൽ കൂടി നടക്കുന്നതിനിടയിൽ അമൂല്യ കാർത്തികയോട് ചോദിച്ചു.

"ടീച്ചേഴ്സിന്റെ മുന്നിൽ വച്ച് സംഗീത അവളെ അടിച്ചെന്ന് പറഞ്ഞത് ഉള്ളതാണോ?"

"പിന്നെ, അടിച്ചൊന്നൊ.. ഞാനും അപ്പോൾ അവിടെ

💬 Comments

View all comments