0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 977

ഉണ്ടായിരുന്നു. അതിന്റെ പേരിൽ എന്തൊക്കെ പ്രോബ്ലം ഉണ്ടെയെന്നോ. അവനെയും ചേർത്ത് അനാവശ്യം പറഞ്ഞാൽ അവൾക്ക് ശരിക്കും ഭ്രാന്ത് പിടിക്കും."

കാർത്തികയുടെ മറുപടി കേട്ട അമൂല്യ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു.

"അവരെ പറ്റി നിനക്കെന്താണ് അഭിപ്രായം."

"വർഷങ്ങളായി എനിക്ക് അവരെ അറിയാവുന്നതാണ്. എല്ലാപേരുടെയും മുന്നിൽ അവരുടെ പെരുമാറ്റം കുറച്ച് ഓവർ ആയിരിക്കാം.. അല്ല ഓവർ തന്നെ ആണ്. അവർ പരസ്പരം ചോറ് വാരി കൊടുക്കും സന്തോഷം വരുമ്പോൾ കെട്ടിപ്പിടിക്കും.. പക്ഷെ അപ്പോഴൊക്കെയും അവരുടെ മാനസിനുള്ളിൽ ഒരു കളങ്കവും ഇല്ലെന്ന് എനിക്ക് ഉറപ്പാണ്.

ഒരു നിമിഷം നിർത്തിയ ശേഷം കാർത്തിക പറഞ്ഞു.

"ആദി സംഗീതയ്ക്ക് കൊടുക്കുന്ന ഒരു കേറിങ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതാണ്. ശരിക്കും പറഞ്ഞാൽ ആദി കല്യാണം കഴിക്കുന്ന പെണ്ണ് ഒരു ഭാഗ്യവതി ആയിരിക്കും.

പെട്ടെന്ന് അമൂല്യ നടത്തം നിർത്തി അകലേക്ക് നോക്കി നിന്നു.

സംഗീത ബൈക്കിനടുത്ത് നിൽക്കുന്ന ആദിത്യന്റെ അടുത്തേക്ക് നടന്ന് ചെല്ലുന്ന ദൃശ്യം ആണ് അവൾ നോക്കി നിന്നത്.

തന്റെ അടുത്തേക്ക് നടന്ന് വരുന്ന സംഗീതയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് ആദിക്ക് തോന്നി.

"എന്താടി മുഖം വീർപ്പിച്ചു വച്ചേക്കുന്നേ?"

"ഒന്നുമില്ല."

ബൈക്കിന്റെ പിന്നിലേക്ക് കയറാൻ തുനിഞ്ഞ അവളെ തടഞ്ഞു കൊണ്ട് അപ്പു ചോദിച്ചു.

"എന്താ കാര്യം എന്ന് പറ."

അമ്മു കലിയോടെ പറഞ്ഞു.

"ഞാൻ ആ ശ്രദ്ധയെ കൊല്ലും കേട്ടോ.."

ആദിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.

"ഇപ്പോൾ എന്താ ഉണ്ടായേ?"

"എന്നെയും നിന്നെയും ചേർത്ത് അവൾ ഓരോന്ന് പറഞ്ഞു."

ആദി കുറച്ച് നേരം ദൂരേക്ക് നോക്കി ഇരുന്ന ശേഷം ബൈക്കിൽ

💬 Comments

View all comments