0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 978

നിന്നും ഇറങ്ങാൻ തുനിഞ്ഞു.

സംഗീത പെട്ടെന്ന് അവനെ തടഞ്ഞ് കൊണ്ട് ചോദിച്ചു.

"നീ എവിടേക്ക് പോകുന്നു?"

"അവളോട് ചോദിക്കാൻ."

സംഗീത പെട്ടെന്ന് ബാഗ് ബൈക്കിന്റെ ടാങ്കിന്റെ മുകളിലേക്ക് വച്ച് അവന്റെ പിറകിലേക്ക് കയറി ഇരുന്നു.

ജീൻസും ടോപ്പും ആയതിനാൽ ഇരുവശത്തും കാലിട്ടാണ് ഇരുന്നത്.

"അവൾക്കുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. നീ ഇനി ഒന്നും ചോദിക്കാൻ പോകണ്ട. നമുക്കിപ്പോൾ വീട്ടിലേക്ക് പോകാം."

ആദി ബൈക്ക് മുന്നോട്ടെടുക്കാതെ നിന്നപ്പോൾ സംഗീത സ്വരം കടിപ്പിച്ച് പറഞ്ഞു.

"നിന്നോട് വീട്ടിലേക്ക് പോകാനാണ് പറഞ്ഞത്."

സംഗീത അവന്റെ വയറിൽ കെട്ടിപിടിച്ച് മുതുകിൽ മുഖം ചേർത്തിരുന്നു.

അവൻ സംഗീതയെയും കൊണ്ട് കോളേജ് ഗേറ്റ് കടന്ന് പോകുമ്പോൾ അമൂല്യ ഒരു പുഞ്ചിരിയോടെ ആ കാഴ്ചയും നോക്കി നിന്നു.

വീടെത്തുന്നവരെയും സംഗീത അവന്റെ ചുമലിൽ തന്നെ മുഖം ചേർത്ത് കെട്ടിപിടിച്ചാണ് ഇരുന്നത്. അതിനിടയിൽ അവർ ചെറു തമാശകളൊക്കെ പറഞ്ഞ് വീടെത്തിയപ്പോഴേക്കും അവളുടെ മൂഡോഫ് മാറിയിരുന്നു.

അല്ലെങ്കിലും പണ്ടേ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവനോടു ചേർന്നിരുന്ന് കുറച്ച് നേരം സംസാരിച്ചാൽ അവൾ എല്ലാം മറക്കും.

വീട്ട് മുറ്റത്ത് ബൈക്കിൽ നിന്നും ഇറങ്ങിയ സംഗീത കൈയും മുഖവും തുടച്ച് കൊണ്ട് പറഞ്ഞു.

"എന്ത് വയർപ്പട നിനക്ക്. നിന്റെ വിയർപ്പിൽ ഞാൻ നനഞ്ഞു കുളിച്ചു."

"ഗ്രൗണ്ടിൽ ഓടിയിട്ട് വന്നാൽ പിന്നെ വിയർക്കില്ലേ. ഞാൻ പറഞ്ഞോ എന്നെ കെട്ടിപ്പിടിച്ച് ഇരിക്കാൻ."

അവൾ മുഖത്ത് ഒരു പുച്ഛഭാവം വരുത്തി കാണിച്ച ശേഷം ബാഗുമായി കിഴക്കയിൽ തറവാടിന്റെ ഉള്ളിലേക്ക് കയറി പോയി. ആർഷ ക്ലാസ് കഴിഞ്ഞ് എത്തിയിരുന്നില്ല. ബാഗ് ഹാളിലെ കസേരയിലേക്ക് ഇട്ട് സംഗീത നേരെ അടുക്കളയിലേക്കാണ്

💬 Comments

View all comments