Chapter Title : രണ്ടാമതൊരാൾ [ na–na ]
നീ എന്നോട് മിണ്ടാതിരുന്നേ?"
അപ്പു അവളുടെ തോളിൽ കൂടി കൈ ഇട്ടു.
"ഞാൻ എന്താ, നിന്നോട് വീഡിയോ എങ്ങനെ ഉണ്ടായിരുന്നു, കണ്ടിട്ട് ഇഷ്ടപ്പെട്ടോ, കണ്ടപ്പോൾ എന്ത് തോന്നി എന്നൊക്കെ ചോദിക്കണമായിരുന്നോ?.. അത്തരം സംഭാഷങ്ങൾ ഒഴിവാക്കാനായി ഞാൻ ഇത്തിരി ജാഡ കാണിച്ച് ഏറുന്നതല്ലേ."
അവൾ കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.
"അത്തരം ചോദ്യങ്ങൾ ചോദിക്കണമെന്ന് ഞാനും പറഞ്ഞില്ലല്ലോ. സാധാരണ മിണ്ടുന്നപോലെ സംസാരിക്കാമായിരുന്നല്ലോ. ഇത്തരം ഒരു സാഹചര്യത്തിൽ നീ മിണ്ടാതിരിക്കുമ്പോൾ ഞാൻ എന്താ കരുതേണ്ടത്."
അവളുടെ കൈയിൽ അവൻ മുറുകെ പിടിച്ചു.
"ഓഹ്, സോറി.. എന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്. ക്ഷമിക്ക് നീ."
ഒരു ചിരിയോടെ ഫോൺ അവൾ അവന്റെ കൈയിലേക്ക് വച്ച് കൊടുത്തു.
"ഇന്നാ നിന്റെ മൊബൈൽ. ഇനി എനിക്കത് കാണണ്ട. ഒരു ആകാംഷ കൊണ്ട് കണ്ട് നോക്കിയതാണ് ഇന്ന്."
"എന്നിട്ട് ആകാംഷ തീർന്നോ?"
അവളുടെ മുഖം ചെറുതായി ചുവന്നു തുടുത്തു.
"പോടാ പട്ടി."
അവൻ ചിരിച്ച് കൊണ്ട് അവളുടെ മുടിയിൽ തലോടി.
അമ്മു അവന്റെ തോളിൽ തല ചേർത്ത് കുറച്ച് നേരം ഇരുന്ന ശേഷം പറഞ്ഞു.
"സത്യത്തിൽ നീ വീഡിയോയെ കുറിച്ച് എന്തെങ്കിലും ചോദിക്കുമെന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ നീ പറഞ്ഞതാണ് ശരി. നമുക്കിടയിൽ ആ ഒരു സംസാരം ഇല്ലാതിരിക്കുന്നതാണ് നല്ലത്."
ഒരു നിമിഷം നിർത്തിയ ശേഷം അവൾ പറഞ്ഞു.
"പക്ഷെ.."
അപ്പു ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.
"എന്താ ഒരു പൊക്ഷേ?"
കുറച്ച് നേരം നിശ്ശബ്ദതയായി ഇരുന്ന ശേഷം അവൾ പറഞ്ഞു.
"ഒന്നുമില്ല... ഞാൻ ഇന്ന്
💬 Comments
View all comments