Chapter Title : രണ്ടാമതൊരാൾ [ na–na ]
ഒരു ഗോൾഡൻ കളർ ബ്ലൗസും നീല സാരിയും ആണ് സംഗീത ധരിച്ചിരുന്നത്. പണ്ടത്തെ വെളുത്ത നിറം തന്നെയായിരുന്നു ഇപ്പോഴും അവളുടെ ചർമ്മത്തിന്. നീളമുള്ള മുടി അതുപോലെതന്നെ സംരക്ഷിച്ചിട്ടുണ്ട്. പണ്ടത്തേക്കാളും കുറച്ച് വണ്ണം വച്ചിട്ടുണ്ട്. അത് മാത്രമാണ് നാല് വർഷത്തിലെ ഏക മാറ്റമായി അവളിൽ സാവിത്രി അമ്മയ്ക്ക് തോന്നിയത്.
തന്റെ മുന്നിൽ വന്ന് നിന്ന അമ്മുവിനോട് അവർ ചോദിച്ചു.
"ഇപ്പോഴെങ്കിലും സ്വന്തമായി സാരി ഉടുക്കാൻ പഠിച്ചോ നീ."
ഒരു പുഞ്ചിരി മാത്രമായിരുന്നു അവൾക്കുണ്ടായിരുന്ന മറുപടി.
"നിനക്കിപ്പോൾ ഇരുപത്തിയേഴു വയസായില്ലേ...ഇവിടെ നിന്നും ഇറങ്ങി പോയ ശേഷം നാല് വർഷം എടുത്തു അല്ലെ നാട്ടിലേക്ക് ഒന്ന് തിരിച്ച് വരാൻ?"
ആ ചോദ്യം ചോദിക്കുമ്പോൾ സാവിത്രി അമ്മയുടെ മുഖത്ത് നിസ്സംഗത നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
ആ ചോദ്യത്തിന് മുന്നിൽ കവിത ഒന്ന് പതറി. ആ വെളുത്തു തുടുത്ത മുഖം പതുക്കെ ഇരുണ്ടു. പതുക്കെ അതൊരു കരച്ചിലിലേക്ക് വഴി മാറി.
സാവിത്രി അമ്മ അവളെ മാറോടു അണച്ചു.
"ഏയ്.. കരയണ്ട..ഞാൻ ചുമ്മാ ചോദിച്ചതാണ്."
"അമ്മാ, എന്നോട് ക്ഷമിക്കണം.. എല്ലാരേയും ഞാൻ വേദനിപ്പിച്ചു എന്ന് എനിക്കറിയാം."
"അതൊക്കെ പോട്ടെ മോളെ.. ഇഷ്ട്ടപെട്ടവനോടൊപ്പം ജീവിക്കാനായി നീ പോയി.. നിന്റെ അമ്മയും അത് തന്നാലായിരുന്നോ ചെയ്തത്. മോള് നന്നായി ജീവിക്കുന്നു എന്നറിഞ്ഞാൽ മതി ഞങ്ങൾക്ക്."
കവിത കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് മാറ്റി.
അമ്മുവിൻറെ കൈയിൽ പിടിച്ച് കൊണ്ട് അമ്മ പറഞ്ഞു.
"വീട്ടിലേക്ക് കയറിയിട്ട് പോകാം."
സംഗീത അമ്മക്കൊപ്പം നടക്കാതെ അവിടെ തന്നെ അറച്ചു നിന്ന്.
അമ്മ എന്താ എന്ന അർഥത്തിൽ അവളെ നോക്കി.
"അപ്പു?.."
💬 Comments
View all comments