Chapter Title : രണ്ടാമതൊരാൾ [ na–na ]
ഒരു ചെറു ചിരിയോടെ അമ്മ പറഞ്ഞു.
"അവനിവിടെ ഇല്ല.. പുറത്തെവിടെയോ പോയേക്കുവാണ്."
എല്ലാപേരെയും വേദനിപ്പിച്ച് അവിടെ നിന്നും സച്ചിനോടൊപ്പം ഇറങ്ങി പോയി നാല് വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്ക് വന്നപ്പോൾ അവൾ ഏറ്റവും കൂടുതൽ പേടിച്ചതും അപ്പുവിനെ എങ്ങനെ ഫെയ്‌സ് ചെയ്യും എന്ന് ഓർത്തു തന്നെയായിരുന്നു.
അമ്മയോടൊപ്പം പൂന്തോട്ടത്തിൽ നിന്നും അവൾ തറവാടിലേക്ക് നടന്നു.
"നീ വരുന്ന കാര്യം ലക്ഷ്മി അപ്പുവിനെ അറിയിച്ചില്ല. ഞങ്ങളും അവനോടു പറഞ്ഞില്ല."
മുറ്റത്തെത്തിയ സംഗീതയുടെ ശ്രദ്ധ നേരെ പോയത് തെക്കുവശത്തായി വീടിന്റെ ഭിത്തിയിൽ അടിച്ചു വച്ചിരിക്കുന്ന വലിയ കിളി കൂട്ടിലേക്കാണ്. അവൾ അമ്മയുടെ കൈ വിട്ടു കിളി കൂട്ടിനടുത്തേക്ക് നടന്നു.
കൂടെല്ലാം ഒഴിഞ്ഞു കിടക്കുന്നു. ഒരു ലൗബേഴ്സിനെ പോലും കാണാനില്ല.
"നീ പോയേപ്പിന്നെ അതിനെയെല്ലാം അപ്പു തുറന്നു വിട്ടു."
ലൗബേഴ്സിനെ വളർത്തണം എന്നും പറഞ്ഞു താൻ വാശി പിടിച്ചപ്പോൾ അപ്പു പണിയിപ്പിച്ചതാണ് ആ കൂടെന്ന് അവൾ ആ നിമിഷം ഓർത്തു. പല നിറത്തിലുള്ള കിളികളെ കൊണ്ട് ഒരു സമയത്ത് ആ കൂടു നിറഞ്ഞിരുന്നു.
അവൾ ഒഴിഞ്ഞു കിടക്കുന്ന കിളിക്കൂടിന്റെ ആഴിയിൽ കൂടി വിരലോടിച്ചു കൊണ്ട് ചോദിച്ചു.
"അപ്പുവിന് സുഖമാണോ?"
"എന്തിനാ അപ്പുവേട്ടനെ കുറിച്ച് തിരക്കുന്നേ? ഒരിക്കൽ ഞങ്ങളെയാരെയും വേണ്ടെന്ന് വച്ച് ഇവിടന്നു ഇറങ്ങി പോയതല്ലേ?"
സംഗീത ഞെട്ടി തിരിഞ്ഞു നോക്കി. അമ്മക്കരികിലായി ദേഷ്യത്തിൽ ചുവന്ന് വീർത്ത മുഖവുമായി നിൽക്കുന്ന അപ്പുവിന്റെ അഞ്ചു വയസ് ഇളയ പ്രായമുള്ള അനിയത്തി ആർഷ.
അമ്മ ആർഷയുടെ കൈയിൽ മുറുകെ പിടിച്ചു.
"മോളെ മിണ്ടാതിരി."
"ഞാൻ എന്തിനു മിണ്ടാതിരിക്കണം അമ്മ.. ഇവിടന്ന് പോകുമ്പോൾ നമ്മളെ കുറിച്ച് ഓർത്തില്ലെങ്കിലും
💬 Comments
View all comments