0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 955

അപ്പുവേട്ടനെ കുറിച്ചെങ്കിലും ചിന്തിച്ചൂടായിരുന്നോ  ഇവർക്ക്. സ്വന്തം പെങ്ങളായ എന്നെക്കാളേറെ ഇവരെ അപ്പുവേട്ടൻ സ്നേഹിച്ചിരുന്നില്ലേ.. എന്നിട്ടിപ്പോൾ ഏട്ടന്റെ സുഖാന്വേഷണത്തിനു വന്നിരിക്കുന്നു."

സംഗീതയുടെ  കണ്ണുകൾ വീണ്ടും നിറഞ്ഞു. ചേച്ചി എന്നും വിളിച്ച്‌ പിറകെ നടന്നിരുന്ന അനിയത്തി ഇപ്പോൾ തന്നെ കുറ്റപ്പെടുത്തുന്നു. പക്ഷെ ആ കുറ്റപ്പെടുത്തലുകളൊക്കെ തനിക്ക് അർഹിക്കുന്നതും ആണ്.

കുറച്ച് നിമിഷത്തേക്ക് തന്റെ മുന്നിൽ നിന്ന് കരയുന്ന സംഗീതയെ ആർഷ നോക്കി നിന്നു. അധിക നേരം അവൾക്ക് ആ കാഴ്ച നോക്കി നിൽക്കാനായില്ല. അവൾ ഓടിച്ചെന്ന് സംഗീതയെ കെട്ടിപിടിച്ചു.

"ചേച്ചി.. കരയല്ലേ, മനസിന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്."

ആർഷ തന്നെ അമ്മുവിൻറെ കവിളിലെ കണ്ണുനീർ തുടച്ച ശേഷം അവളുടെ കൈയും പിടിച്ച് തറവാട്ടിന് ഉള്ളിലേക്ക് നടന്നു.

"നമുക്ക് ചേച്ചിയുടെ മുറിയിലേക്ക് പോകാം."

അമ്മു ആർഷയുടെ മുഖത്തേക്ക് നോക്കി.

"ചേച്ചി ഇവിടുന്ന് പോയിട്ടും ആ മുറി ഇതുവരെ വേറെ ആരും ഉപയോഗിച്ചിട്ടില്ല. അമ്മ ഇടക്കിടെ വൃത്തിയാക്കി ഇടും."

രണ്ടാമത്തെ നിലയിൽ ആയിരുന്നു ആർഷ പറഞ്ഞ അമ്മുവിൻറെ മുറി. കവിത ആർഷക്കൊപ്പം തടി പടികൾ കയറി മുകളിലത്തെ നിലയിലെത്തി. അവളുടെ നോട്ടം ആദ്യം തന്നെ പതിച്ചത് ഇടതു വശത്തായി കാണുന്ന മുറിയിലാണ്. വാതിൽ അടഞ്ഞു കിടക്കുകയാണ്. അപ്പുവിന്റേതാണ് ആ മുറി.

അമ്മുവിൻറെ നോട്ടം ആ മുറിയിലേക്ക് പതിഞ്ഞത് കണ്ട ആർഷ പറഞ്ഞു.

"ഏട്ടൻ വായന ശാലയിൽ പോയിരിക്കുകയാണ്."

അമ്മു ഒന്ന് മൂളി.

"അപ്പുവേട്ടൻ ഇപ്പോൾ അധികം ആരോടും സംസാരിക്കാറില്ല. ഞങ്ങളോടും.. ചേച്ചി പോയതോടെ ആകെ തകർന്നു ഏട്ടൻ. അമൂല്യ ചേച്ചിയുടെ കാര്യം കൂടിയായപ്പോൾ തകർച്ച പൂർണമായി."

സംഗീതയുടെ മനസ്സിൽ പെട്ടെന്ന് താനും

💬 Comments

View all comments