Chapter Title : രണ്ടാംഭാവം 4 [John wick]
വെഞ്ചരിപ്പിക്കണം.... നീ നോക്കി നിൽക്കാതെ കേറിക്കെ.... സമയം പോകുന്നു...
ബിനീഷ് എന്നെ നോക്കി ചിരിച്ചു...
എടാ ചിരിച്ചു നിൽക്കാതെ പുറകിലോട്ട് കേറെടാ..
ഞാൻ പുറകിലത്തെ ഡോർ തുറന്നു
(അഹങ്കാരം പറയുകയെന്നു വിചാരിക്കരുത്.. ഞാൻ ആദ്യായിട്ടാണ് ഇത്രേം ഒരു ചെറിയ വണ്ടിയിൽ കേറുന്നത്.... വീട്ടിലെ കാർ കളക്ഷൻ ബെൻസിൽ തുടങ്ങി താഴേക്ക് ടാറ്റാ സഫാരിയിൽ വന്ന് അവസാനിക്കുന്നു....
അത് കൊണ്ട് തന്നെ ഇതൊരു പുതിയ അനുഭവം ആണെന്ന് കരുതി ഉൾക്കൊണ്ടു )
സീറ്റിന്റെ മറ്റേ അറ്റത് ചുരിദാറിട്ട ഒരു പെണ്ണ് ഇരിക്കുന്നുണ്ടായിരുന്നു.... റീനയാണതെന്ന് എനിക്ക് മനസിലായി... നേരം വെളുത്തു വരുന്നതേയുള്ളൂ... ആളുടെ മുഖം കാണാൻ കഴിയുന്നില്ല... എങ്കിലും ചിരിച്ചുകൊണ്ട് തന്നെ എന്നെ നോക്കിയിരിക്കുന്നു എന്നെനിക്ക് തോന്നി... മടിയിൽ കുഞ്ഞുണ്ടായിരുന്നു....ചെറിയ കാർ ആയത് കൊണ്ട് തന്നെ ഒരു കൈപ്പത്തി അകലം മാത്രമേ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നുള്ളൂ.... അത് കൊണ്ട് തന്നെ അവൾ മാക്സിമം ഒതുങ്ങി ഇരിക്കാൻ നോക്കി....
ഞാനൊരു ഹലോ പറഞ്ഞു ..
അവൾ എന്നെ നോക്കി ചിരിച്ചു...
റീനേ നീ കാണണം എന്ന് പറഞ്ഞ ആളാണ് നിന്റെ അടുത്ത് ഇരിക്കുന്നത്...
ചാർലി സംസാരത്തിനു തുടക്കമിട്ടു...
അത് കേട്ട് അവളൊന്ന് ചൂളിയ പോലെ തോന്നി ..
അതെന്തിനാ റീനേ എന്നെ കാണണം എന്ന് പറഞ്ഞെ...
അതൊന്നുമില്ല ചേട്ടായീ... എന്നും അച്ചായൻ വന്നു നിങ്ങളുടെ കാര്യം പറയും... അപ്പോ ഒന്ന് കാണാൻ തോന്നി.. അത്രേ ഉള്ളൂ..
ആദ്യമായി അവളുടെ ശബ്ദം കേട്ടു... അത് എന്റെ ചെവിയിലൂടെ ആത്മാവിൽ പോയി തൊട്ട പോലെ തോന്നി....
അത്രേ ഉള്ളോ.. ഞാൻ കരുതി ഭർത്താവിനെ കുടിപ്പിച്ചു
💬 Comments
View all comments