Chapter Title : രണ്ടാംഭാവം 6 [John wick]
വിവരം അറിയിച്ചു..... പിന്നെയൊരു ബഹളമായിരുന്നു....
എല്ലാരും വരുന്നു... കാർ പൊക്കിയെടുക്കുന്നു... അതിൽ ചാവാതെ കിടക്കുന്ന ചാർളിയെ എടുത്ത് ആംബുലൻസിൽ കേറ്റുന്നു....
പോലീസിൽ ഈ കാര്യം അറിയിച്ചാലും അവരെന്നെ പിടിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു....
കാരണം അതൊരു സാധാരണ ആക്‌സിഡന്റ് പോലെ തന്നെ ആയിരുന്നു..... ഡ്രൈവർ മദ്യപിച്ചു വണ്ടി ഓടിച്ചു... അത് കുഴിയിലേക്ക് മറിഞ്ഞു.. അത്രയേ ഉള്ളൂ... ആൾ മരിച്ചില്ലല്ലോ..... ബ്രേക്ക് ചവിട്ടാത്തത് കൊണ്ട് ഏതേലും വശം ചെന്ന് സ്റ്റീറിങ്ങിൽ ഇടിച്ചു... അങ്ങനെ അവന്റെ ശരീരം തളർന്നു....
(പിന്നെ ഇവിടെ വല്ല്യ ഹോസ്പിറ്റലൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ കൂടുതൽ ചികിത്സ ഒന്നും നടക്കത്തുമില്ല......)
ഇത് തന്നെയാവും പോലീസ് ഭാഷ്യം.... അത് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ ചെയ്തത്..... റെന്റ് കാറിൽ ചെയ്യണം എന്ന് കരുതിയതാ... പിന്നെ ഇവൻ തന്നെ കാർ കൊണ്ട് വന്ന് ഇരന്നു വാങ്ങിച്ചു...
പാവം ബിനീഷ്... വണ്ടി വാങ്ങിയിട്ട് ഒരു മാസം പോലുമായിട്ടില്ല....
അവനെയും കൊണ്ട് ആംബുലൻസ് പോകുന്നത് ഞാൻ നോക്കി നിന്നു.....
അങ്ങനെ എന്റെ പ്രിയ സുഹൃത്തേ.... നിനക്ക് എന്നെന്നേക്കുമുള്ള ശയനത്തിനായി ആശംസകൾ അർപ്പിച്ചു കൊള്ളട്ടെ.....
********************
അപകടം നടന്ന കാര്യം എന്തുകൊണ്ടോ റീനയോട് പറയാൻ തോന്നിയില്ല.. നേരം വെളുക്കട്ടെ എന്ന് കരുതി.... അല്ലേൽ കൊച്ചിനെയും കൊണ്ട് അവളീ രാത്രിയിൽ വരേണ്ടി വരും.... അത് വേണ്ട....
അധികം ആരുമില്ലാത്ത ഏരിയ ആയതു കൊണ്ട് തന്നെ ആൾക്കൂട്ടമൊന്നും ഉണ്ടായില്ല.... പുറകെ വന്നൊരു ഓട്ടോറിക്ഷക്ക് കൈ കാണിച്ചു ഞാനും ഹോസ്പിറ്റലിൽ പോയി..... അവനെ ICU ലേക്ക് മാറ്റിയിരിക്കുന്നു എന്നറിഞ്ഞു.....
ഡോക്ടറിനെ കണ്ടു സംസാരിച്ചു... കാര്യങ്ങളൊക്കെ ഞാൻ കരുതിയത് പോലെ
💬 Comments
View all comments