0%

Chapter Title : രണ്ടാംഭാവം 7 [John wick]

Author : Kambikathakal Read All Parts 413

കിടന്ന പോലെ തോന്നി....

വണ്ടി തിരക്കുള്ള റോഡുകൾ വിട്ട് അകത്തേക്ക് പൊയ്ക്കൊണ്ടിരുന്നു.... വേഗത ഒന്ന് കുറഞ്ഞപ്പോ കണ്ണാടിയിലൂടെ പുറത്തേക്കൊന്നു നോക്കി .... ശാന്ത സുന്ദരമായ നേൽപ്പാടത്തിനു നടുവിലൂടെയുള്ള ഒരു യാത്ര.... അത് ചെന്നവസാനിച്ചത് ഒരു വലിയ മാളിക വീടിന്റെ മുന്നിലായിരുന്നു...

വണ്ടി നിന്നപ്പോൾ അവൾ പുറത്തേക്കിറങ്ങി... വണ്ടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെയെടുത്തു തന്റെ തോളത്തേക്കിട്ടു.... ഒരു ഒരേക്കറെങ്കിലും കാണും... അതിന്റെ നടുക്കാണ് ഈ വീട് നിൽക്കുന്നത്... ഒരു പഴയ മാളിക പോലെയുള്ള ഒരു വലിയ വീട്...

അവൾ തിരിഞ്ഞു നോക്കിയപ്പോ ആൽബി അടുത്തേക്ക് വരുന്നത് അവൾ കണ്ടു...

പേടിക്കണ്ട, എന്റെ വീടാണ്... അകത്തേക്ക് വരൂ....

ആംബുലൻസിൽ നിന്നും ചാർളിയെ സ്‌ട്രെച്ചെറിൽ ഇറക്കി , ആംബുലൻസ്കാരന് പൈസയും കൊടുത്തിട്ട് അവരെയും കൊണ്ട് ആൽബി അകത്തേക്ക് നടന്നു.... കുഞ്ഞിനെ ഞാൻ എടുത്തോളാം എന്ന് പറയണം എന്നുണ്ടായിരുന്നു.... ഇനിയവൾ തന്നില്ലെങ്കിലോ എന്ന് കരുതി ആ മോഹം മനസ്സിൽ അടക്കി വെച്ചു...

ഞങ്ങളെയും കാത്ത് sitout ൽ ആൻസി ചേച്ചി നിൽപ്പുണ്ടായിരുന്നു...

ചേച്ചി..... കുറെ നാളായല്ലോ നമ്മൾ കണ്ടിട്ട്...

അതെങ്ങനാ... നീ പോയാൽ ഒരു പോക്കല്ലേ

അയ്യോ.... ഇപ്പ്രാവശ്യം അങ്ങനെ പെട്ടെന്ന് പോവില്ല... പോരെ...

ആൻസി ചേച്ചി ചിരിച്ചു കൊണ്ട് റീനയുടെ കയ്യിലിരുന്ന ബാഗ് വാങ്ങി....

ചേച്ചി... ഇത് റീന ഇത് ഇവളുടെ ഭർത്താവ് ചാർളി... എന്റെ ഒരു പഴയ ഫ്രണ്ടാണ്....രണ്ട് ദിവസം ഇവർ ഇവിടെയുണ്ടാകും.. അപ്പോ വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്യണം കേട്ടോ...

ഓഹ് ശെരി തമ്പുരാനെ.... മോളെ എനിക്ക് അറിയില്ല... പക്ഷേ ചാർളിയുടെ ഫോട്ടോ ഇവിടെ ഉണ്ടായത് കൊണ്ട് ഇവനെ അറിയാം....

💬 Comments

View all comments