0%

Chapter Title : രണ്ടാംഭാവം 7 [John wick]

Author : Kambikathakal Read All Parts 415

വിശ്വാസം വരാത്ത രീതിയിൽ റീന എന്നെയൊന്നു നോക്കി...

റീനാ, ഇത് ആൻസി ചേച്ചി.... നമ്മുടെ പോളേട്ടനെ പോലെ ഈ വീട്ടിലെ ഒരു ഓൾ ഇൻ ഓൾ ആണ്.....

അവൾ ചിരിച്ചു കൊണ്ട് ചേച്ചിയെ നോക്കി....

ചാർളി അപ്പോഴും ആകാശത്തേക്ക് നോക്കി തന്നെ കിടക്കുവായിരുന്നു...

അവരെയും കൊണ്ട് ഞാൻ അകത്തേക്ക് കേറി...

ആൻസി ചേച്ചി.... എല്ലാരും എവിടെ....

അപ്പൻ എറണാകുളം മാർക്കറ്റ് വരെ പോയേക്കുവാ... നാളത്തെ കുരുമുളക് ലേലം കഴിഞ്ഞു ഉച്ച ആവുമ്പോഴേക്കും ഇങ്ങേത്തും... മാത്തുക്കുട്ടി ഏതോ ഒരു എസ്റ്റേറ്റിലേക്ക് എന്നും പറഞ്ഞു പോയിട്ട് ദിവസം രണ്ടായി.... ജിമ്മിച്ചനും പെമ്പ്രന്നോരും മെഡിക്കൽ കോൺഫറൻസ് എന്ന് പറഞ്ഞു സിങ്കപ്പൂരു പോയി ഇന്നലെ രാത്രി ......

ചേച്ചി പറഞ്ഞു നിർത്തി.....

കർത്താവേ ആരും ഇല്ലാത്ത നേരത്താണോ ഞാൻ അപ്പോ കേറി വന്നേ... സാരമില്ല... പോളേട്ടനെ വിളിക്കാം അല്ലേ ചേച്ചി....

അയ്യോ ഇല്ലെടാ മോനുസേ.....

പോളേട്ടനും സീതയും കൂടി ടെക്സ്റ്റൈൽസിലേക്ക് തുണി എടുക്കാൻ പോയേക്കുവാ കൽക്കട്ടയിൽ.....

ചേച്ചി.. അവർ രണ്ടു പേരും. മാത്രമോ..

ആണെടാ.... നീയെന്താ വിചാരിച്ചേ.... ഇപ്പൊ രണ്ടും ഇണക്കുരുവികളല്ലേ...

ഈശോയെ... ഇതെപ്പോ... സാരമില്ല വരട്ടെ .. ഞാൻ കണ്ടോളാം.....

ആൽബി.....മോളെ കാണണ്ടേ നിനക്ക്?

പെട്ടെന്ന് അവന്റെ മുഖം ഒന്ന് മാറി.... കുളിച്ചിട്ട് പോയിട്ട് കണ്ടോളാം ചേച്ചി....

ഞങ്ങളുടെ സംസാരമെല്ലാം കേട്ടു നിൽക്കുകയായായിരുന്നു റീന...

ചേച്ചി.... ഇവരുടെ മുറിയൊന്നു കാണിച്ചു കൊടുക്കൂ....

റീനേ... നിങ്ങൾ എല്ലാർക്കും വേണ്ട സൗകര്യം ആ മുറിയിൽ ഉണ്ട്.... വിഷമം ഒന്നും തോന്നേണ്ട... സ്വന്തം വീട് പോലെ കണ്ടോളൂ....

കുളിച്ചിട്ട് പുറത്തേക്ക് വാ... ഞാൻ വെയിറ്റ് ചെയ്യാം...

💬 Comments

View all comments