Chapter Title : രണ്ടാംഭാവം 8 [John wick]
നേരം അവളുടെ കയ്യിൽ ഇരുന്നോട്ടെ..... അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എനിക്കൊരു കൊച്ചു മോനെ തരണം എന്നുള്ളത്.... പക്ഷേ എന്റെ കുഞ്ഞിന് ദൈവം അതിന് ഭാഗ്യം കൊടുത്തില്ല.... കുഞ്ഞിനെന്നല്ല ഞങ്ങൾക്ക് ആർക്കും ആ ഭാഗ്യം ഉണ്ടായില്ല.... അപ്പൻ എന്റെ തോളത്തു തട്ടി....
ആൽബിയും നിമ്മിയും മോളോട് എന്ത് തീരുമാനം പറഞ്ഞാലും അത് ഈ അപ്പൻ കൂടി അറിഞ്ഞിട്ടാണ് പറയുന്നതെന്ന് മനസിലാക്കണം.... എനിക്കുമുണ്ട് ഒരു കൊച്ചുമോനെ വളർത്താനും കൊഞ്ചിക്കാനുമുള്ള ആഗ്രഹങ്ങളൊക്കെ... അല്ലാതെ ഈ വയസാം കാലത്ത് ഞാൻ എന്ത് ചെയ്യാനാ....
അത് കൊണ്ട് ഇവർ പറയുന്നത് മോൾ കേൾക്കണം... ആൻസി തിരിച്ചു വരുന്നത് വരെയല്ല... അതിന് ശേഷവും മോൾ ഞങ്ങളുടെ കൂടെ ഉണ്ടാവണം കേട്ടോ...
അപ്പന്റെ സംസാരം കേട്ടിട്ട് എനിക്ക് നല്ല വിഷമമായി.... ചാച്ചനെ ഓർമ വന്നു....
ഈ റോഡിൽ വെച്ചല്ല ഇതൊക്കെ പറയേണ്ടത് എന്നെനിക്ക് അറിയാം... പക്ഷേ പറഞ്ഞ് പോയതാ... ഈ യാത്രയിൽ ഒരു നല്ല തീരുമാനം എടുത്തിട്ട് തിരിച്ചു വായോ.. ഞങ്ങൾ വീട്ടിലുണ്ടാവും....
ആൻസി... എന്നാൽ നിങ്ങൾ ചെല്ല്.... സമയമാവുന്നു... അതും പറഞ്ഞ് അപ്പൻ കാറിലേക്ക് കേറി ..
ചേട്ടായി വന്നു ഞങ്ങളുടെ വണ്ടി സ്റ്റാർട്ട് ചെയ്തു.... ഞാനും ചേച്ചിയും കേറി... ആൻസി ചേച്ചീ ഒന്നും മിണ്ടാതെ എന്റെ അടുത്തിരുന്നു...
എന്താണ് റീനേ മുഖത്തു ഒരു വിഷമം പോലെ... നിമ്മി ചോദിച്ചു...
ഒന്നുല്ല ചേച്ചീ... അപ്പൻ ഓരോന്ന് പറയുന്നത് കേട്ടപ്പോ....
അയ്യോ... അതൊരു പാവമാ... വല്ല്യ ശരീരവും കുഞ്ഞ് മനസ്സും... അത്രേ ഉള്ളൂ... ദേ കുഞ്ഞിനെ അങ്ങേടുത്തോ കേട്ടോ...
വേണ്ട ചേച്ചീ... ചേച്ചിടെ മടിയിൽ ഇരുന്നോട്ടെ...
💬 Comments
View all comments