0%

Chapter Title : രണ്ടാംഭാവം 8 [John wick]

Author : Kambikathakal Read All Parts 560

നേരം വെളുത്ത് ഇത്രയും നേരമായിട്ടും എന്റെ കണ്ണുകൾ തിരഞ്ഞ ആ രൂപത്തെ ഞാൻ കണ്ടില്ല.... ഉള്ളിൽ എവിടെയോ ഒരു നഷ്ടം ഫീൽ ചെയ്തു എന്നതൊഴിച്ചാൽ ആ നിമിഷം ഞാൻ വളരെ സന്തോഷവതിയായിരുന്നു..

എന്റെ പുതിയ അടുക്കളകാരി തിരക്കിലാണോ...

തോരന് പയർ അരിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ആ ചോദ്യം കേട്ടത്...

ഞാൻ മെല്ലെയോന്ന് തിരിഞ്ഞു നോക്കി.... അടുക്കള വാതിലിൽ ചാരി ചിരിച്ചു കൊണ്ട് ചേട്ടായി നിൽക്കുന്നു.... ക്രീം നിറത്തിലെ ഷർട്ടും അതിന്റെ തന്നെ കരയുള്ള മുണ്ടും... ആഹാ എന്താ ഭംഗി....

എന്തേ.. എന്നെ കളിയാക്കാൻ വന്നതാണോ...

അല്ല മാഡം.... ചുമ്മാ ഒന്ന് കണ്ടിട്ട് പോകാൻ വന്നതാ... ഇന്ന് തമ്മിൽ കണ്ടില്ലല്ലോ...

കണ്ടിട്ടെന്തിനാ ചേട്ടായീ...

നിനക്കറിയില്ലേ... എനിക്ക് നിന്നെ കാണാൻ ഇഷ്ടാണെന്ന്...

ഓഹോ... അതെപ്പോ തുടങ്ങി...

അങ്ങനെ ചോദിച്ചാൽ ആദ്യായിട്ട് നിന്നെ കാറിൽ വെച്ചു കണ്ടില്ലേ... അന്ന് മുതൽ...

ദൈവമേ.. ഈ ചതിയനായ മൂർഖൻ പാമ്പിനാണോ ഞാൻ എല്ലാ ദിവസവും ചോർ കൊടുത്ത് വളർത്തിയത്...

ഞാൻ എന്ത് ചതി ചെയ്തു.... നിന്നെ കാണാൻ ഇഷ്ടാണെന്ന് പറഞ്ഞു... അത്രയല്ലേ ഉള്ളൂ... അല്ലാതെ എനിക്ക് നിന്നെ കെട്ടണം എന്ന് പറഞ്ഞോ...

അയ്യെടാ... കെട്ടാൻ ഇങ്ങു വാ....

ഞാൻ വന്നാൽ...

ചട്ടുകം പഴുപ്പിച്ചു ചന്തിയിൽ വച്ചു തരും ഞാൻ...

സത്യാണോ പറഞ്ഞെ.... എന്നാൽ ഞാൻ വരാം...

ദേ ചേട്ടായീ എന്റെ കയ്യിൽ കത്തിയാ ഇരിക്കുന്നെ... പോയെ പോയെ...

റീനമോളെ.... ചിലരുടെ കണ്ണിൽ നോക്കിയാൽ അവർ ഉള്ളിൽ എന്തായിരിക്കും ചിന്തിക്കുന്നത് എന്ന് പറയാൻ പറ്റുമെന്നു പറയുന്നത് സത്യാണോ...

എനിക്കറിയില്ല.... അല്ല എന്തേ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം....

💬 Comments

View all comments