0%

Chapter Title : രണ്ടാംഭാവം 8 [John wick]

Author : Kambikathakal Read All Parts 559

വേണ്ട... ഒരു ഒഴിച്ചു കറിയും ഒരു തോരനും പിന്നെ എന്തേലും ഒരു തൊടു കറിയും.... ഇവിടത്തെ അപ്പൻ ഉച്ചക്ക് മുന്നേ ഇങ്ങെത്തും...

അപ്പോ ചേച്ചി ഉണ്ടാവില്ലേ ഇവിടെ...

അയ്യോ അപ്പോ ആൽബി മോളോട് ഒന്നും പറഞ്ഞില്ലേ... പറഞ്ഞു എന്നാണല്ലോ എന്നോട് പറഞ്ഞെ...

ഞാനൊന്ന് ഞെട്ടി....എന്താ ചേച്ചി...

ഇന്നലെ പാതിരാത്രി ഉറക്കത്തിൽ അവൻ വിളിച്ചു പറഞ്ഞു ഇന്ന് ഉച്ചക്കുള്ള ഡൽഹി ഫ്ലൈറ്റിനു ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന്.... റീനയാ ഇനി നിമ്മി മോളെ നോക്കുന്നതെന്ന്....

അയ്യോ ചേച്ചി.... ഇതൊക്കെ ഇത്ര പെട്ടെന്ന് ആകുമെന്ന് ഞാൻ അറിഞ്ഞോ... എന്നോടും ചേട്ടായി ഇന്നലെ രാത്രിയാ പറഞ്ഞത്.. നിമ്മി ചേച്ചിയെ നോക്കണേ എന്ന്...

ആൽബി അങ്ങനെയാ.... എന്തായാലും ഞാനൊന്ന് പോയിട്ട് വരാം... എല്ലാരേയും ഒന്ന് കാണാല്ലോ.....

ശെരി.. ചേച്ചി എന്നാൽ പോയി ഒരുങ്ങിക്കോ... ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാം....

അതും കേട്ട് ചേച്ചി അടുക്കളയിൽ നിന്നും പിൻവാങ്ങി... ആ വലിയ വീടിന്റെ അടുക്കളയിലെ അവകാശം എനിക്ക് നൽകിയത് പോലെ തോന്നി.... ഞാൻ ചുറ്റുമോന്നു നോക്കി.... ഞാൻ താമസിക്കുന്ന വീടിന്റെ പകുതി വലിപ്പമുണ്ട് അടുക്കളയ്ക്ക്... ഇതിൽ ഇല്ലാത്ത ഉപകരണങ്ങൾ ഒന്നുമില്ല.... പക്ഷേ ഞാൻ ആലോചിക്കുന്നത് ഈ രണ്ട് കൂട്ടം കറിയും കൂട്ടി ചോർ കഴിക്കാൻ എന്തിനാ ഇത്രയും വലിയ അടുക്കളയെന്നാ....

അതുമിതും ചിന്തിക്കാതെ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു.... ഇടയ്ക്ക് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോ ചെന്നു പാൽ കൊടുക്കും എന്നല്ലാതെ മറ്റരാവശ്യത്തിനും ആ മുറിയിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല.... പതിയെ അച്ചായനെ വെറുക്കുന്നതിന്റെ ലക്ഷണങ്ങൾ ഞാൻ പോലുമറിയാതെ എന്റെ ഹൃദയത്തിൽ കൂടിയെന്ന് തോന്നി......

ചേച്ചിക്ക് പോകാനുള്ള സമയം ആയി വരുന്നു...

💬 Comments

View all comments