Chapter Title : രണ്ടാംഭാവം 9 [John wick] [Climax]
കൈ എന്റെ അരക്കെട്ടിനു ചുറ്റി പിടിച്ചു അടുത്തേക്ക് ചേർത്തു.... കുറച്ചു നേരം കഴിഞ്ഞപ്പോ എന്റെ കൈ വെച്ച് ചേട്ടായിടെ തലയിൽ തലോടാൻ തുടങ്ങി...മുടി കോതി ഞാൻ ചേട്ടായിക്കൊപ്പം ആ മുറിയിലിരുന്നു.... Ac ഇട്ടിട്ടുണ്ടെങ്കിലും ആ മുറിയിൽ ഞാൻ വിയർത്തു കുളിച്ചു...
റീനേ നീ വിറയ്ക്കുന്നുണ്ടോടാ...
ഞാൻ മ്മ് എന്ന് മൂളി..
എന്നെ പേടിച്ചിട്ടാണോ...
അല്ല.... എനിക്കെന്നെ തന്നെ പേടിയാ...
. അതെന്തേ...
അറിയില്ല... ഇതെല്ലാം എനിക്ക് പുതിയ അനുഭവമാ... അതാവാം...
ചേട്ടായി മടിയിൽ നിന്നും മുഖമുയർത്തി എന്നെ നോക്കി.... അരക്കെട്ടിലിരുന്ന കൈ വിടുവിച്ചു എന്റെ അതിന്റെ ഉള്ളിലാക്കി...
എനിക്കറിയാം ഇതൊന്നും നിനക്ക് പരിചയമില്ലെന്ന്... പൊരുത്തപ്പെടാനും പാടാണെന്നറിയാം... പക്ഷേ ഞാൻ എന്താണോ ആഗ്രഹിക്കുന്നത് അത് നിനക്കറിയാം.... നിനക്കൊരു ഭർത്താവും കുഞ്ഞും ഉണ്ടെന്നറിഞ്ഞിട്ട് തന്നെയാ ഞാൻ നിന്നെ സ്നേഹിച്ചത്... ഒരിക്കലും സഹതാപം കൊണ്ടല്ല.... ശെരിക്കും നിന്നെ ഇഷ്ടായോണ്ടാ....
ഞാൻ അതൊക്കെ കേട്ടിരുന്നു.... അറിയാതെ എന്റെ കണ്ണും നിറഞ്ഞു...
. ചേട്ടായീ എനിക്ക് നിങ്ങളെ ഇഷ്ടല്ലെന്നു തോന്നുന്നോ നിങ്ങൾക്ക്...
ഇല്ല ..
എനിക്കിഷ്ടമാണ്... പക്ഷേ എനിക്ക് പറയാൻ കഴിയില്ല.... ഞാൻ ആഗ്രഹിച്ചിരുന്ന ഒരു ജീവിതം വെച്ചു നീട്ടുന്ന നിങ്ങളെ ഞാൻ എങ്ങനെ വെറുക്കാനാണ്...
അപ്പോ എന്നോട് പറഞ്ഞൂടെ...
ഇല്ല... എന്റെ ഭർത്താവ് കുഞ്ഞ്...
കുഞ്ഞിനെ നമ്മുടെ കുഞ്ഞായിട്ട് നോക്കിക്കൂടെ... ഞാൻ വേർതിരിവ് കാണിക്കും എന്ന് കരുതിയാണോ...
. അയ്യോ അല്ല....
പിന്നെന്താ....
അച്ചായൻ ഉണ്ടെനിക്ക്... ഞാൻ ചേട്ടായിക്കൊപ്പം വന്നാൽ അയാളെ ആര് നോക്കും...
അതിനൊരാളെ നിർത്തിയാൽ പോരെ...
പോരാ... ഞാനല്ലേ ഭാര്യ...
റീനേ സത്യം പറ ഇത്രേം ആയിട്ടും നിനക്കെയാളെ വെറുത്തില്ലേ....
💬 Comments
View all comments