Chapter Title : രണ്ടാംഭാവം 9 [John wick] [Climax]
പോട്ടെടോ.... എനിക്ക് സങ്കടമൊന്നുമില്ല...
ഞാനാ നെഞ്ചിലേക്ക് ചാഞ്ഞു... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുണ്ടായിരുന്നു.
എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല.... ഓഫീസിലെ ഫോൺ ബെല്ലടിച്ചപ്പോഴാണ് ഞാൻ അടർന്നു മാറിയത്.. താഴെ സെക്ഷനിൽ നിന്നായിരുന്നു..
സർ, ഓഫീസിലേക്ക് ചായയൊ മറ്റോ കൊണ്ട് വരണോ..
വേണ്ട സനീഷ്... ഞങ്ങൾ താഴേക്ക് വരുവാ...
റീനാ വാ താഴേക്ക് പോവാം.... ചേട്ടായി എനിക്കായി വാതിൽ തുറന്നു തന്നു.... കരഞ്ഞു കലങ്ങിയ കണ്ണും തുടച്ചു കൊണ്ട് ഞാൻ താഴേക്ക് പോയി...
അപ്പോഴേക്കും തിരക്കിന് കുറവുണ്ടായിരുന്നു...
നേരെ ബില്ലിങ്ങിൽ ചെന്നു....
അമ്പിളി ഒന്നിങ്ങു വന്നേ...
എന്താണ് സർ..
മാഡത്തിന് കുറച്ചു ഡ്രസ്സ് ഒക്കെ കാണിച്ചു കൊടുത്തേ.... എല്ലാം നമ്മുടെ പുതിയ കളക്ഷൻസിൽ നിന്നു മതി....
ശെരി സർ...
റീന ചെല്ലെടോ... വേണ്ടതൊക്കെ വാങ്ങിക്കോ....
ചേട്ടായീ ഒന്നെന്റെ കൂടെ വന്നൂടെ...
ഏയ്യ്... അമ്പിളി ഉണ്ടല്ലോ... പോയി വാ നീ ഞാൻ ഇവിടെ ഉണ്ടാവും.
ഞാൻ അത് കേട്ട് അമ്പിളിക്കൊപ്പം കളക്ഷൻസിലേക്ക് നടന്നു.
ആൽബി സർ... ആരാ ഇത്.. പുതിയ കസ്റ്റമർ ആണോ..
കസ്റ്റമർ അല്ല സനീഷേ.... പക്ഷേ പുതിയ ആളാ...പക്ഷേ നിങ്ങളുടെ പുതിയ ബോസ്സ് ആണെന്ന് മാത്രം...
അയ്യോ സാറേ...
ഇങ്ങനെ പേടിക്കാതെടാ... ഞാൻ കെട്ടാൻ പോകുന്ന ആളാ.... എങ്ങനെയുണ്ട് എനിക്ക് ചേരുവോ...
പൊളിയല്ലേ സാറേ... നന്നായിട്ട് ചേരും...
ശെരി ശെരി.... നോക്കീം കണ്ടുമൊക്കെ നിന്നാൽ നിങ്ങൾക്ക് കൊള്ളാം... എന്നെ പോലെയൊന്നുമല്ല... നല്ല ദേഷ്യ കക്ഷിക്ക് കേട്ടോ...
അപ്പോ അമ്പിളിയ്ക്ക് പണിയാകുവോ...
ഏയ്.... അതൊക്കെ അമ്പിളി ഡീൽ ചെയ്തോളും..... നീയാ കഴിഞ്ഞ ആഴ്ചത്തെ സെയിൽസ് റിപ്പോർട്ടിങ്ങെടുത്തെ...
ദാ ഇതിലുണ്ട്
💬 Comments
View all comments