Chapter Title : രണ്ടാംഭാവം 9 [John wick] [Climax]
സർ..
പോളേട്ടൻ എങ്ങനെയുണ്ട് സനീഷേ....
അയ്യോ സാറേ... പോളേട്ടൻ പാവം... സീത മാഡത്തിന് നല്ല സഹായാ.....നാളേയ്ങ്ങു വരത്തില്ലേ..
വരും....ഞാൻ അവരെ പുതിയതായി തുടങ്ങുന്ന ഷോപ്പിലേക്ക് മാറ്റിയാലോ എന്നാലോചിക്കുവാ.
അപ്പോ ആരാ ഈ ഷോപ്പിൽ....
അതെന്താ സനീഷേ... അങ്ങനെയൊരു ചോദ്യം.... പിന്നെ നീയും വിപിനുമൊക്കെ ഇവിടെയുണ്ടല്ലോ....
അയ്യോ സാറേ ഞങ്ങൾ....
അതെന്താ നിങ്ങൾക്ക് പറ്റില്ലേ കുറച്ചൂടെ കൂടിയ ശമ്പളത്തിൽ ജോലി ചെയ്യാൻ...
അത് പറ്റും... എന്നാലും...
ചെയ്ത് പടിക്കെടാ.... കുറച്ചു കഴിയുമ്പോ റീനയും ഞാനുമൊക്കെ വന്നു കണക്ക് നോക്കിക്കോളാം.... അത് വരെ നിങ്ങൾ രണ്ടും വേണം ഇതൊക്കെയൊന്നു നോക്കി നടത്താൻ.... വിപിൻ എവിടെ...
അവൻ താഴെ ഗോഡൗണിൽ ഉണ്ട്... നാളത്തേക്കുള്ള സ്റ്റോക്ക് വയ്ക്കാൻ ഏരിയ ക്ലിയർ ചെയ്യുവാ...
ശെരി ശെരി...അവനോട് ഒന്ന് പറഞ്ഞേക്ക് കേട്ടോ.
അപ്പോഴേക്കും റീന ഡ്രെസ്സുമായി എത്തിയിരുന്നു...
റീന ഇത്രയും മതിയോ നിനക്ക്...
മതി ചേട്ടായീ....
സനീഷേ ആ ഡിസ്‌കൗണ്ട് ചേർത്ത് ബില്ല് ഒന്ന് അടിച്ചേക്കണേ അമ്പിളി സനീഷിനോട് പറഞ്ഞു...ഞാൻ സനീഷിന്റെ മുഖത്തു നോക്കിയൊന്നു ചിരിച്ചു... എന്നിട്ട് റീനയുടെ കയ്യിലിരുന്ന കവർ വാങ്ങി പിടിച്ചു..
റീനേ എന്നാൽ നമുക്ക് ഇറങ്ങിയാലോ
ശെരി ചേട്ടായീ വാ.... അവൾ അമ്പിളിയെ നോക്കി...
താങ്ക്സ് കേട്ടോ അമ്പിളി...
..... ഞങ്ങൾ യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ നേരം അമ്പിളി സനീഷിനോട് ചോദിക്കുന്നത് കേട്ടു... ഞാൻ ആരാണെന്ന്....
**
റീനാ.... നീയെന്താ മിണ്ടാത്തെ...
ഞാൻ എന്ത് മിണ്ടാനാ ചേട്ടായീ...
എങ്ങനെയുണ്ട്... ഷോപ്പ് ഇഷ്ടായോ നിനക്ക്...
കൊള്ളാം... നല്ല കളക്ഷനുണ്ട്
എന്നിട്ടാണോ നീ ഇത്രയും കുറച്ചു ഡ്രസ്സ് എടുത്തത്....
എനിക്കിത് മതി... പിന്നെ
💬 Comments
View all comments