0%

Chapter Title : രണ്ടാംഭാവം 9 [John wick] [Climax]

Author : Kambikathakal Read All Parts 1.5K

കഴിച്ചെഴുന്നേറ്റു....

മുറിയിലേക്ക് ചെന്നപ്പോൾ അച്ചായൻ ഉണർന്നു ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുവായിരുന്നു.... ഇന്ന് നടന്നത് അച്ചായനോട് പറയണം എന്ന് തോന്നി.... അത് ഏത് രീതിയിൽ പുള്ളി എടുത്താലും തന്നെ ബാധിക്കില്ല എന്ന് ഉറപ്പായിരുന്നു....അവൾ ഒരു കസേര അവന്റെ അടുത്തേക്ക് വലിച്ചിട്ടു...

അച്ചായാ... എനിക്കൊരു കാര്യം പറയാനുണ്ട്...

അവൻ അവളുടെ മുഖത്തേക്ക് നോക്കി...

ചേട്ടായി ഇന്നെന്നോട് പുള്ളിയെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു....

അവന്റെ കണ്ണുകളിൽ കോപം ഇരച്ചു കയറുന്നത് അവൾ കണ്ടു...

പക്ഷേ ഞാൻ ഇല്ലെന്നു പറഞ്ഞു കേട്ടോ...

അവന്റെ മുഖത്തെ ദേഷ്യം മാറി ഒരു ചിരി വന്നു...

അത്രക്കങ്ങു ചിരിക്കേണ്ട കേട്ടോ.... ഞാൻ അയാളോട് ആകെ ചോദിച്ചത് കുറച്ചു സമയമാണ്... അതും എന്റെ മനസ്സ് മാറാൻ.... ഞാൻ ആലോചിച്ചിട്ട് നിങ്ങൾ അയാളോട് ചെയ്ത ചതിക്ക് ഇത് മാത്രമേ എനിക്ക് പകരം കൊടുക്കാൻ കഴിയൂ എന്ന് തോന്നുന്നു..... എന്നിട്ട് എന്നോട് ചോദിച്ചു... നിങ്ങളെ നോക്കി മടുത്തോ എന്നൊക്കെ.... അതിനും ഞാൻ മറുപടി പറഞ്ഞില്ല...

സത്യം പറയട്ടെ അച്ചായാ... എനിക്ക് മടുത്തു തുടങ്ങി.... പക്ഷേ അതൊരിക്കലും നിങ്ങളുടെ തീട്ടവും മൂത്രവും എടുത്തിട്ടല്ല.... നിങ്ങളെ പോലെ ഒരാളുടെ എടുത്തിട്ടാ.... ആർക്കും ഒരുപകാരവും ചെയ്യാതെ എല്ലാർക്കും ദ്രോഹം മാത്രം ചെയ്തു ജീവിച്ച നിങ്ങൾക്ക് ഞാൻ എങ്ങനെ ജീവിതകാലം മുഴുവൻ ശുശ്രൂഷ ചെയ്ത് തരണം?....

അതുകൊണ്ട് എനിക്ക് ഇതുവരെ നിങ്ങൾ തരാത്ത സുഖവും സന്തോഷവും എനിക്കും കുഞ്ഞിനും നല്ലൊരു ജീവിതവും വെച്ചു നീട്ടുന്ന ഒരാളെ ഞാൻ എങ്ങനെ വേണ്ടെന്നു പറയും... പുറത്തു നിന്നുള്ളവർ എന്നെ കളിയാക്കിയേക്കാം... എന്തിന്... എന്റെ ചാച്ചനും അമ്മയും പോലും...

💬 Comments

View all comments