Chapter Title : രണ്ടാംഭാവം 9 [John wick] [Climax]
പക്ഷേ എനിക്ക് പ്രശ്നമില്ല... അനുഭവിച്ചത് മുഴുവൻ ഞാനല്ലേ....
ഞാൻ നിമ്മി ചേച്ചിക്ക് കൊടുത്ത ഒരു വാക്കുണ്ട്... നിമ്മിച്ചേച്ചി മരിക്കുന്ന വരെ കിടന്നതിനേക്കാളും ഒരു ദിവസം കൂടുതൽ നിങ്ങളെ ഞാൻ ഇത് പോലെ കിടത്തിയിട്ടേ അങ്ങ് പരലോകത്തേക്ക് അയക്കൂ എന്ന്..... എന്തായാലും നിങ്ങളെ ഞാൻ കൊല്ലും... അതുറപ്പാ... പക്ഷേ ഇനീം അതിന് കുറഞ്ഞത് എട്ടു വർഷത്തിന് അടുത്തുണ്ട്... അത് വരെ നിങ്ങൾ ഇത് പോലെ കിടക്കും... ഞാൻ നിങ്ങളെ ഇപ്പോ നോക്കുന്ന പോലെ നോക്കുകേം ചെയ്യും..
. ചാർളിയുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു..
ഇനി കരഞ്ഞിട്ട് കാര്യമില്ല അച്ചായാ.... ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ ആലോചിക്കണം.... നിങ്ങൾ ഒരു നല്ലവനായിരുന്നെങ്കിൽ എനിക്കീ അവസ്ഥ വരില്ലായിരുന്നു..... എന്തായാലും ഇനി ഞാനത് ആസ്വദിക്കാൻ പോവാ....
ഇത്രേം ഞാൻ പറഞ്ഞത് നിങ്ങളോട് പറയാതെ ഞാനൊന്നും ചെയ്യില്ലെന്ന് അറിയാൻ വേണ്ടിയാ... പിന്നെ ചേട്ടായിയോട് ചോദിച്ച സമയം... അത് നിങ്ങൾ കെട്ടിയ ഈ മിന്നിനു കൊടുക്കുന്ന വിലയാ... അതോർത്താൽ മതി...
ഞാൻ പോയേക്കുവാ.... അടുക്കളയിൽ കുറച്ചു ജോലിയുണ്ട്....
അതും പറഞ്ഞു ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി.... അപ്പൻ കുഞ്ഞിനേയും കൊണ്ട് മുറിക്ക് പുറത്ത് നിൽപ്പുണ്ടായിരുന്നു...
അപ്പാ... എപ്പോ വന്നു...
ഞാൻ വന്നിട്ട് കുറച്ചു നേരമായി മോളെ... കുഞ്ഞിനെ തരാൻ വന്നതാ...
ഞാൻ പറഞ്ഞതൊക്കെ അപ്പൻ കേട്ടോ...
മ്മ്... കേട്ടു....
ഞാൻ കുറച്ചു അതിരു വിട്ട് എന്തേലും പറഞ്ഞോ....
ഇല്ല... പക്ഷേ മോൾ അവനോട് പറഞ്ഞ പോലെ എന്റെ ആൽബിയോടൊപ്പം ഇനി ഇവിടെ കാണുവോ...
എനിക്കറിയില്ല അപ്പാ... പക്ഷേ എനിക്കിഷ്ടമാണ് ചേട്ടായിയെ...
അത് മതി.... ദാ കുഞ്ഞിനെ പിടിക്ക്... എനിക്കൊന്നു
💬 Comments
View all comments