0%

Chapter Title : രണ്ടാംഭാവം 9 [John wick] [Climax]

Author : Kambikathakal Read All Parts 527

മാസത്തേക്ക് പുറത്തേക്ക് പോയേക്കുവാ... തിരിച്ചു വന്നിട്ട് എന്തായാലും കാര്യങ്ങൾ നോക്കാം..... എന്നോട് പറയാതെയാ പോയത്... ഇന്നലെ രാത്രി ഞാൻ ചെറുതായിട്ട് ഒന്ന് ചേട്ടായിയെ വിഷമിപ്പിച്ചാരുന്നു.... അതാവും.... ഞാനിപ്പോ വിളിച്ചു... കാൾ എടുത്തില്ല... എന്ത് ചെയ്യും... ഇനി വിളിച്ചാലും എടുക്കുമെന്ന് തോന്നുന്നില്ല....

വാ കുറച്ചു ചാരിയിരിക്ക്... ഞാൻ കഞ്ഞി തരാം... എന്നിട്ട് മരുന്നും കഴിച്ചിട്ട് കിടന്നുറങ്ങിക്കോ....

**********

എന്റെ ആ 30 ദിവസങ്ങൾക്ക് പതിവിലും കൂടുതൽ ദൈർഘയം ഉള്ളത് പോലെ തോന്നി.... എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് എല്ലാരേയും വൃത്തിയാക്കി കുഞ്ഞിനേയും കൊണ്ട് അടുക്കളയിൽ കേറി കഴിഞ്ഞാൽ ജോലി തീർത്തു പുറത്തിറങ്ങാൻ കുറഞ്ഞത് ഒൻപതു മണിയാവും.... എന്നിട്ട് കുറച്ചു നേരം ടീവിയും കണ്ട് ചേച്ചിയോടും മിണ്ടി ഉച്ചക്ക് എല്ലാരേയും കഴിപ്പിച്ചു മരുന്നും കൊടുത്ത് ഉറക്കാൻ കിടത്തി ഞാനും ഒന്നുറങ്ങി ഉണരുമ്പോഴേക്കും സമയം 4 മണിയാവും... എന്നിട്ടും രാത്രിയിലേക്കുള്ള കാര്യങ്ങളും നോക്കി ചേച്ചിയെ കൊണ്ട് പുറത്തൊക്കെ ഒന്ന് കറങ്ങി തിരിച്ചു റൂമിൽ കൊണ്ട് വന്നു കുളിപ്പിച്ച് വീണ്ടും പുറത്തേക്ക് കൊണ്ട് വന്നു ഒരുമിച്ചിരുന്നു സീരിയൽ കണ്ട് ഉറങ്ങാൻ കിടക്കുമ്പോ സമയം അപ്പോഴും ഒൻപതു മണി തന്നെ..... പിന്നെ മിണ്ടാതെ കിടക്കുന്ന അച്ചായനോട് അന്നത്തെ മുഴുവൻ കാര്യങ്ങളും പറഞ്ഞു കേൾപ്പിച്ചു കൊച്ചിനെയും പാടി ഉറക്കി കഴിയുമ്പോ സമയം 10.... ചേട്ടായിയെ കുറിച്ച് മാത്രം ആലോചിച്ചു കിടന്നുറങ്ങുമ്പോ സമയം 11..... ഗുഡ് നൈറ്റ്‌... ?

ഇതിങ്ങനെ തന്നെ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരുന്നു..... ഇടയ്ക്ക് സീതേച്ചിയും പോളേട്ടനും വീട്ടിൽ വന്നിരുന്നു എന്നെ കാണാൻ.... സീതേച്ചി എന്റെ നാട്ടുകാരി ആണേലും ഞാൻ കണ്ടിട്ടില്ലായിരുന്നു..... എങ്കിലും എന്നോട് നല്ല സ്നേഹമായിരുന്നു... പോളേട്ടനും അങ്ങനെ തന്നെ....

പിന്നെ ഇടയ്ക്ക് ജിമ്മിച്ചനും ചേട്ടത്തിയും വന്നാരുന്നു.... രണ്ട് പാവങ്ങൾ... എന്തൊരു സ്നേഹത്തോടെയാ എന്നെ നോക്കിയത്... മക്കളില്ലാത്തത് കൊണ്ടാവണം ബേസിലിനെ തറയിൽ വയ്ക്കാതെ കൊണ്ട് നടക്കുവാരുന്നു ചേട്ടത്തി..... പക്ഷേ എനിക്കത്തിലും സന്തോഷം തരുന്ന കാഴ്ച മോൻ നിമ്മിച്ചേച്ചിയുടെ മടിയിൽ ഇരിക്കുന്നതായിരുന്നു....

വൈകുന്നേരമാവുമ്പോ മോനെയും ചേച്ചിയുടെ മടിയിലിരുത്തി അപ്പൻ ചേച്ചിയുടെ വീൽചെയർ തള്ളുന്ന ഒരു കാഴ്ച്ചയുണ്ട്.... എന്തൊരു സന്തോഷമാണെന്നറിയുവോ അത് കാണുമ്പോ....അവൻ ചേച്ചിയുടെ മടിയിൽ ഇരിക്കുന്നത്

💬 Comments

View all comments