0%

Chapter Title : രണ്ടാംഭാവം [John wick]

Author : kkstories Read All Parts 174

ഉച്ചക്ക് മുന്നേ ആ മീറ്റിംഗ് അങ്ങ് നടത്തിയേക്കാം... എന്നിട്ട് നമുക്ക് ഉച്ചക്ക് പുറത്ത് പോയിട്ട് കഴിക്കാം..."

"ശെരി കുഞ്ഞേ... പോയിട്ട് വരാം.."

ഇതും പറഞ്ഞു പുള്ളി കാറുമെടുത്തു പോയി...

കുളിച്ചു വേഷം മാറി വന്നപ്പോഴേക്കും ആഹാരം റെഡി ആയി കഴിഞ്ഞിരുന്നു...ആഹാരം കഴിഞ്ഞു ചുമ്മാ ഒന്ന് കിടന്നതാ

യാത്രക്ഷീണം കൊണ്ടാണോ എന്തോ പെട്ടെന്ന് തന്നെ ഉറങ്ങി പോയി...

11 മണി ആയപ്പോഴേക്കും പോളേട്ടൻ വന്നുണർത്തി.... അവരൊക്കെ വന്നിട്ടുണ്ടെന്നു പറഞ്ഞു...

കയ്യും മുഖവും കഴുകി മുന്നിൽ എത്തിയപ്പോഴേക്കും ഒരു പത്തിരുപതു പേര് വീടിന്റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു....

എല്ലാരേയും നോക്കി ഞാനൊന്ന് ചിരിച്ചു... അവരും.... അത് കണ്ടാൽ തന്നെ മനസൊന്നു നിറയും...അതെ ചിരിച്ച മുഖത്തോടെ തന്നെ ഞാൻ പറഞ്ഞു...

"നാളെ ഉച്ച ആവുമ്പോഴേക്കും ഈ മാസത്തെ ശമ്പളം തന്നേക്കാം.... അതിനാ ഞാൻ വന്നത്... എന്റെ പേര് ആൽബിൻ... നിങ്ങൾക്ക് ആൽബി എന്ന് വിളിക്കാം...."

"നിങ്ങളുടെ മാനേജർ എവിടെ.. .?"

"കുഞ്ഞേ അയാൾ ആശുപത്രി വരെ പോയേക്കുവാ... പെണ്ണുമ്പിള്ളക്ക് സുഖമില്ലെന്ന് പറഞ്ഞു... ഉച്ച കഴിയുമ്പോ വരും...

കൂട്ടത്തിലെ മലയാളി എന്ന് തോന്നിയ ഒരമ്മ ഇടക്ക് നിന്നു വിളിച്ചു പറഞ്ഞു.

"ആഹ് ശെരി... വരുമ്പോ എന്നെ വന്നു കാണാൻ പറ... ഇപ്പൊ പോയി നിങ്ങൾ ജോലി ചെയ്തോ..."

അതും പറഞ്ഞു ഞാൻ അകത്തേക്ക് കേറി.... ചുമ്മാ ആ ബംഗ്ലാവ് മുഴുവനൊന്നു കറങ്ങി നടന്നു കണ്ടു....

"കുഞ്ഞേ... മാനേജർ വന്നിട്ടുണ്ട്... വരാൻ പറയട്ടെ...'

"വരാൻ പറ പോളേട്ടാ..."

കണക്കുമായി അകത്തേക്ക് വാതിലും തുറന്നു വന്ന ആളെ കണ്ട് ഞാനൊന്ന് ഞെട്ടി...

ചാർളി.....

(തല്ക്കാലം ഇവിടെ നിൽക്കട്ടെ.... ബാക്കി വ്യാഴാഴ്ച തരാം.... കുറച്ചു ജോലി ബാക്കിയുണ്ട്.)

💬 Comments

View all comments