Chapter Title : രണ്ടാംഭാവം [John wick]
അവരിൽ നിന്നും ഒരാളെ മാനേജ്‌രും ആക്കി....
എന്തോ ആവട്ടെ... ഒരു രണ്ടാഴ്ച ഇവിടെ നിന്ന് ഒന്ന് അടിച്ചു പൊളിച്ചിട്ട് വേണം വീട്ടിലേക്ക് പോവാൻ....എന്നിട്ട് വേണം.......
"കുഞ്ഞേ.... ഞാൻ പോയി കഴിക്കാൻ എന്തേലും വാങ്ങിയിട്ട് വരാം...."
പോളേട്ടന്റെ ശബ്ദം കേട്ട് ഞാൻ ഓർമയിൽ നിന്നും ഉണർന്നു...
"പോയിട്ട് വാ പോളേട്ടാ... ഞാൻ അപ്പോഴേക്കും ഒന്ന് ഫ്രഷ് ആവട്ടെ... ഉച്ചക്ക് മുന്നേ ആ മീറ്റിംഗ് അങ്ങ് നടത്തിയേക്കാം... എന്നിട്ട് നമുക്ക് ഉച്ചക്ക് പുറത്ത് പോയിട്ട് കഴിക്കാം..."
"ശെരി കുഞ്ഞേ... പോയിട്ട് വരാം.."
ഇതും പറഞ്ഞു പുള്ളി കാറുമെടുത്തു പോയി...
കുളിച്ചു വേഷം മാറി വന്നപ്പോഴേക്കും ആഹാരം റെഡി ആയി കഴിഞ്ഞിരുന്നു...ആഹാരം കഴിഞ്ഞു ചുമ്മാ ഒന്ന് കിടന്നതാ
യാത്രക്ഷീണം കൊണ്ടാണോ എന്തോ പെട്ടെന്ന് തന്നെ ഉറങ്ങി പോയി...
11 മണി ആയപ്പോഴേക്കും പോളേട്ടൻ വന്നുണർത്തി.... അവരൊക്കെ വന്നിട്ടുണ്ടെന്നു പറഞ്ഞു...
കയ്യും മുഖവും കഴുകി മുന്നിൽ എത്തിയപ്പോഴേക്കും ഒരു പത്തിരുപതു പേര് വീടിന്റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു....
എല്ലാരേയും നോക്കി ഞാനൊന്ന് ചിരിച്ചു... അവരും.... അത് കണ്ടാൽ തന്നെ മനസൊന്നു നിറയും...അതെ ചിരിച്ച മുഖത്തോടെ തന്നെ ഞാൻ പറഞ്ഞു...
"നാളെ ഉച്ച ആവുമ്പോഴേക്കും ഈ മാസത്തെ ശമ്പളം തന്നേക്കാം.... അതിനാ ഞാൻ വന്നത്... എന്റെ പേര് ആൽബിൻ... നിങ്ങൾക്ക് ആൽബി എന്ന് വിളിക്കാം...."
"നിങ്ങളുടെ മാനേജർ എവിടെ.. .?"
"കുഞ്ഞേ അയാൾ ആശുപത്രി വരെ പോയേക്കുവാ... പെണ്ണുമ്പിള്ളക്ക് സുഖമില്ലെന്ന് പറഞ്ഞു... ഉച്ച കഴിയുമ്പോ വരും...
കൂട്ടത്തിലെ മലയാളി എന്ന് തോന്നിയ ഒരമ്മ ഇടക്ക് നിന്നു വിളിച്ചു പറഞ്ഞു.
"ആഹ് ശെരി... വരുമ്പോ എന്നെ വന്നു
💬 Comments
View all comments