Chapter Title : രണ്ടാമൂഴം [Jomon]
ആയുധത്തിന്റെ മൂർച്ച അറിയാൻ
എന്നാൽ പിൻ സീറ്റിൽ ഇരുന്നവൻ വളരെ ശാന്തൻ ആയിരുന്നു
പതിഞ്ഞ സ്വരത്തിൽ കാറിന്റെ സ്റ്റീരിയോയിലൂടെ വെളിയിൽ വന്നിരുന്ന സംഗീതത്തിന് അവൻ ഇടം കൈ കൊണ്ട് താളം പിടിക്കുന്നുണ്ടായിരുന്നു
ഇതെല്ലാം വണ്ടി ഓടിച്ചിരുന്ന ആദാമിനെ ഭയപ്പെടുത്തി.. എന്നാൽ അവന്റെ ഏക ആശ്വാസം തങ്ങൾ കയറി ചെല്ലാൻ പോകുന്ന ഇടത്തെ കുറിച്ചും അവിടുത്തെ ആളുകളെ കുറിച്ചും ഓർത്തു മാത്രം ആയിരുന്നു
ഏത് വിധേനയും അവിടെ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്ന പ്രതീക്ഷ അവനെ സന്തോഷപ്പെടുത്തി
ലക്ഷ്യ സ്ഥാനത്തേക്ക് എത്താനായി അവൻ വണ്ടിയുടെ വേഗത കൂട്ടി
********************
രണ്ട് ദിവസങ്ങൾക്ക് ശേഷം
ഗോവ കമ്മീഷ്ണർ ഓഫീസ്
മെയിൻ കെട്ടിടത്തിന് എൻട്രൻസിലൂടെ ഡാനിയേൽ അതി വേഗം നടന്നു
മെയിൻ ഗേറ്റിന് മുന്നിൽ പത്രക്കാരും ന്യൂസ് ചാനൽകാരും തിക്കിതിരക്കുന്നുണ്ടായിരുന്നു
അവിടെ നിന്നിരുന്ന പോലീസ്കാരും പാറാവ്കാരും അവരെ നിയന്ധ്രിക്കാൻ നന്നായി തന്നെ പാട് പെട്ടു
വേഗത്തിൽ നടന്നു പോകുന്ന ഡാനിയേലിനെയും അവരുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു
കമ്മീഷണറുടെ കാബിനിലേക്ക് കയറിച്ചെന്ന ഡാനിയേൽ അസിസ്റ്റന്റ് കമ്മീഷ്ണറായ യാദവ് ഗുപ്തക്ക് മുന്നിൽ സല്യൂട്ട് അടിച്ചു
പക്ഷെ തിരക്കിട്ട് ഫയലുകൾ മറിച്ചു നോക്കികൊണ്ടിരുന്ന യാദവ് അയാളെ ശ്രദ്ധിച്ചില്ല പകരം കിട്ടിയ രണ്ട് മൂന്നു ഫയലുകൾ ഇരുവർക്കും മുൻപിലുള്ള ടേബിളിലേക്ക് എറിഞ്ഞു
അയാൾ പതിവിലധികം ദേഷ്യത്തിൽ ആയിരുന്നു
“””മിസ്റ്റർ ഡാനിയേൽ..മുകളിൽ നിന്ന് സ്പെഷ്യൽ ഓർഡർ വന്നത് കൊണ്ട് മാത്രം ആണ് അന്വേഷണത്തിൽ സഹായത്തിനായിട്ട് നിങ്ങളെയും നിങ്ങടെ ആ മണ്ടൻ ടീമിനെയും ഇവിടെ അപോയിന്റ് ചെയ്തത്… പക്ഷെ നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്…രണ്ടാമത്തെ ഗാങ് വാർ ആണിപ്പോ നടന്നിരിക്കുന്നത്…ഇനിയും ഇതിന്റെ
💬 Comments
View all comments