Chapter Title : രണ്ടാമൂഴം [Jomon]
വാല് പിടിച്ചു അടുത്തത് ഉണ്ടാകുമെന്നാണ് ഇന്റലിജെൻസ് റിപ്പോർട്ട് അതിന് എന്തെങ്കിലും പറയാൻ ഒണ്ടോ..””
വളരെ ദേഷ്യത്തിൽ തന്നെ അയാൾ ഡാനിയേലിന് നേരെ കയർത്തു
ഇതെല്ലാം കേട്ട് തന്റെ ഊഴത്തിനായി ഡാനിയേൽ അക്ഷമാനായി നിന്നു
“””സർ ഇതൊരു ഗാങ് വാർ അല്ല..”””
“”What… തനിക്കെന്താ കേസ് ഫയൽ എല്ലാം പഠിച്ചു ഭ്രാന്ത് ആയോ..?
റൂമിലേക്ക് കയറി വന്ന മന്ത്രി ബെന്നി ചാക്കോ ഡാനിയേലിനെ കളിയാക്കികൊണ്ട് പറഞ്ഞു
“””ഭ്രാന്ത് അല്ല സർ… സത്യം ഇതാണ്… ഇതുവരെ നമ്മൾ കേട്ടതും അറിഞ്ഞതുമല്ല സത്യം…”””
“””പിന്നെ…?
യാദവ് ചോദിച്ചു.
“””സർ.. ഞങ്ങളുടെ ടീമിനെ ഇവിടെ നിയമിച്ചത് ഒരു മാസം മുൻപ് ഈ നഗരത്തിൽ നടന്ന ഒരു ഗാങ് വാറിനെക്കുറിച്ചു അന്വേഷിക്കാനും അതിന് ശേഷം ഉണ്ടാവാൻ സാധ്യത ഉള്ള ആക്രമണത്തെ തടയാനും ആയിരുന്നു…I’m a right..?
ഡാനിയേൽ ബെന്നിയോട് ചോദിച്ചു.. ഒരു നിമിഷം ആലോചിച്ച ശേഷം അയാൾ പറഞ്ഞു
“””അതെ.. പക്ഷെ നിങ്ങളിപ്പോ ഇത്രയും ദിവസം പറഞ്ഞതെല്ലാം ഒരു നിമിഷം കൊണ്ട് തള്ളിപറയുന്നത് എന്താണ്…?
“”അതിലേക്കാണ് സർ ഞാൻ വരുന്നത്… ഇതിന് മുൻപ് നടന്ന ആക്രമണത്തിന് മറുപടി എന്നോണം ആയിരുന്നു രണ്ട് ദിവസം മുൻപത്തെ ആക്രമണം എന്നായിരുന്നു ഞങ്ങള്ക്ക് കിട്ടിയ അറിവ്.. പക്ഷെ റീസെന്റ് ആയിട്ട് നടന്ന ആക്രമണത്തിൽ ആരും തന്നെ ജീവനോടെ ഇല്ല… അതിൽ നമ്മുടെ മിനിസ്റ്റർ ലത്തീഫ്ഖാന്റെ മകൻ സമീർഖാനും ഉൾപ്പെടുന്നു…””
ഡാനിയേൽ പറഞ്ഞു നിർത്തി.. ശേഷം കയ്യിൽ നിന്നൊരു പെൻഡ്രൈവ് എടുത്തു യാദവിനു നൽകി
“”എന്താണിത്…?
പെൻഡ്രൈവ് നോക്കിക്കൊണ്ട് അയാൾ ചോദിച്ചു
“”എവിഡൻസ്…കഴിഞ്ഞു ഒരു മാസത്തെ അന്വേഷണത്തിന് ഒടുവിൽ കിട്ടിയ
💬 Comments
View all comments