Chapter Title : രണ്ട് ടീച്ചർമാർ [സ്പൾബർ]
കാര്യമുണ്ടോടീ…?”
സ്മിത സന്തോഷത്തോടെ ചോദിച്ചു.
“ആ… ചെറിയൊരു കാര്യമുണ്ടെടീ… എനിക്ക് ടൗൺ വരെയൊന്ന് പോണം. നീ… നിൻ്റെ വണ്ടിയുമായൊന്ന് വരാമോ…?”
സ്മിത വീണ്ടും ഞെട്ടി.
ഒന്നാമത് പല തവണ താൻ അവളെ ടൗണിലേക്ക് വിളിച്ചതാണ്. അപ്പോഴോന്നും വന്നില്ല എന്ന് മാത്രമല്ല, അത് കേൾക്കുമ്പോഴേ നിന്ന് കരയും.
പിന്നെ സ്കൂളിൽ നിന്ന് വരുമ്പോൾ തൻ്റെ സ്കൂട്ടിയിൽ കയറാൻ എത്രയോ വട്ടം പറഞ്ഞതാണ്. പക്ഷേ കയറില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒന്നര കിലോമീറ്റർ നടക്കും. ഇപ്പോഴിതെന്തുപറ്റിയെന്ന് സ്മിതക്ക് മനസിലായില്ല. ഏതായാലും അര മണിക്കൂർ കൊണ്ട് വരാം എന്ന് പറഞ്ഞവൾ ഫോൺ വെച്ചു. ഇന്ന് ഞായറാഴ്ചയായിട്ട് ഒരുപാട് പണിയുണ്ട് വീട്ടിൽ .
എങ്കിലും സാരമില്ല. വേഗം അവളുടെ അടുത്തെത്തണം. എന്തായാലും അവൾക്ക് കാര്യമായെന്തോ പറ്റിയിട്ടുണ്ട്. എപ്പഴും നിരാശയോടെ മാത്രം എന്തെങ്കിലും സംസാരിക്കുന്ന രേഖ ഇന്ന് ചെറിയൊരു സന്തോഷത്തിലാണെന്ന് സ്മിതക്ക് തോന്നി. സ്മിതക്ക് പത്തും, എട്ടും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. കല്യാണം കഴിഞ്ഞ് വളരെ വൈകിയാണവൾ ഗർഭിണിയായത്. മക്കളെ അമ്മായിയമ്മയെ ഏൽപിച്ച് അവരോട് വിവരം പറഞ്ഞ് അവൾ വേഗം ഒരുങ്ങിയിറങ്ങി.
വണ്ടി സ്പീടിലോടിച്ച് പെട്ടെന്ന് രേഖയുടെ വീട്ടിലെത്തി. വണ്ടിയുടെ ശബ്ദം കേട്ട് വാതിൽ തുറന്ന രേഖയെക്കണ്ട് സ്മിത ഞെട്ടിപ്പോയി. ഒരു പഴയ സാരിയും വലിച്ചു വാരിച്ചുറ്റി, മുടിയൊന്നും ശരിക്ക് ചീകാതെ എന്നും സ്കൂളിലേക്ക് വന്നിരുന്ന രേഖയല്ലിത്. വളരെ ഭംഗിയായി, സെക്സിയായി വയറൊക്കെ കാണിച്ച് സാരിയുടുത്തിരിക്കുന്നു.
മുഖം നന്നായി മേക്കപ്പ് ചെയ്തിട്ടുണ്ട്. ചന്തി വരെയെത്തുന്ന ഇടതൂർന്ന മുടി ഭംഗിയായിമെടഞ്ഞിട്ടിരിക്കുന്നു. ഒരു കയ്യിൽ രണ്ട് സ്വർണവള . മറു കയ്യിൽ ഒരു ബ്രേസ് ലറ്റ്. കാലിൽ സ്വർണ
💬 Comments
View all comments