Chapter Title : റഫീഖ് മൻസിൽ 1 [Achuabhi]
നിന്ന്.
ഒരു മോർണിംഗ് മെസ്സേജ് ആണ്.
ആരാണ്. മനസിലായില്ല എന്ന് ചോദിച്ചുകൊണ്ട് ഫോൺ അവിടെ വെച്ചിട്ടു പോയി കുളിച്ചു രാവിലത്തെ കാപ്പികുടിയൊക്കെ അങ്ങ് നടത്തി.. സമയം 11 മണി കഴിഞ്ഞിരുന്നു.
അവൻ വീണ്ടും ഫോൺ നോക്കിയപ്പോൾ റിപ്ലൈ വന്നിരുന്നു.
അഹ്"" മനസിലായില്ലേ??ഇന്നലെ രാത്രി നമ്പർ തന്നിട്ട് വിളിക്കാൻ പറഞ്ഞിട്ട്.
അയ്യോ.. റാഷിദ"" അവൻ പെട്ടന്ന് മെസ്സേജ് ടൈപ്പ് ചെയ്തു.
ഉറങ്ങിപ്പോയി.. ഹോസ്പിറ്റൽ വല്ലതും പോകണോ.??
വേണ്ടചേട്ടാ.."" ഞാൻ രാവിലെ വെറുതെ മെസ്സജ് ഇട്ടതാണ്. വേറെ കുഴപ്പം ഒന്നുമില്ല.
ഹ്മ്മ്മ്മ്""" ഞാൻ ഇപ്പം ഇറങ്ങും തൻ എന്തെടുക്കുന്നു..??
ഹ്മ്മ്.. ഞാനും ചെറിയുമ്മയും കൂടി ചേട്ടനുള്ള റൂമൊക്കെ ഒന്ന് ക്ലീൻ ആകുവാ..
ആഹ്"" ശരിയെങ്കിൽ വന്നിട്ട് കാണാം...
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ രണ്ടുമണി കഴിഞ്ഞിരുന്നു.. നേരെ റഫീഖിന്റെ തറവാട്ടിലേക്ക്
അവിടെയെത്തിയപ്പോൾ ഇന്നലെ റഫീഖിനെ കൊണ്ടാക്കാൻ ഇറങ്ങിയപ്പോൾ ഉള്ള ഒരു പ്രതീതി.. എല്ലാവരും വന്നു സംസാരിക്കുന്നു വീട്ടുകാര്യങ്ങൾ അനേഷിക്കുന്നു.. ശരിക്കും ഉണ്ണിയോട് എല്ലാവരും സ്നേഹത്തോടെ പെരുമാറി...
അകത്തു ഒരുപാടു മുറിയുണ്ടല്ലോ.. ഈ പുറത്തെ മുറിയിൽ കിടക്കേണ്ട കാര്യം ഉണ്ടായിരുന്നോ.."" റഫീഖിന്റെ ഉമ്മ ചോദിച്ചു.
ഞാൻ ഇന്നലെ തന്നെ പറഞ്ഞതാണ് ഉമ്മ."" ഈ കാര്യം അപ്പോൾ ചേട്ടനാണ് പറഞ്ഞത് പുറത്തു മതിയെന്ന്.. റാഷിദ ഇടയ്ക്കു കേറി പറഞ്ഞു""""
അതൊന്നും കുഴപ്പമില്ല ഉമ്മ.. ഇനി ഞാൻ എപ്പഴും ഇവിടെ കാണുമല്ലോ" എന്ത് ആവശ്യത്തിനും.""
അങ്ങനെ കുറെ സമയം അവരുടെ കൂടെ സംസാരിച്ചിരുന്നു..
അത് കഴിഞ്ഞു അവൻ റൂമിലേക്ക് പോയി. വല്യ റൂം ആണ്. കൂടെ ബാത്റൂം ഉണ്ട് കട്ടിലും ബെഡും ബെഡ്ഷീറ്റുമൊക്കെ ഉണ്ട് സൈഡിൽ
💬 Comments
View all comments