Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]
മലർക്കെ തുറന്നു കിടക്കുന്നത് കണ്ടത്. ഇപ്പൊ പഴയത് പോലല്ല, ടോയ്ലറ്റൊക്കെ നല്ല വൃത്തിയുള്ളതാണ്. പണ്ട് മുപ്പതു രൂപയായിരുന്നു ടിക്കറ്റെങ്കിൽ ഇപ്പൊ നൂറ് രൂപയാണെന്ന് മാത്രം.!
മൂത്രമൊഴിച്ച് കഴിഞ്ഞതും അവന്റെ കാലുകൾ യാന്ത്രികമായി ടിക്കറ്റ് കൗണ്ടറിനരികിലേക്ക് ചലിച്ചു.
ലീനയിലിപ്പൊ ഒരേസമയം നാല് പടങ്ങളാണ് ഓടുന്നത്. സ്ക്രീൻ ഒന്നിലും രണ്ടിലും രണ്ട് പടങ്ങൾ വീതം.
ഏതോ പുതുമുഖത്തിന്റെ തമിഴ് പടമാണ്. പേര് പോലും ശ്രദ്ധിച്ചില്ല. ടിക്കറ്റെടുത്ത് നേരെ ഉള്ളിലേക്ക് കയറി.
പരസ്യം കഴിഞ്ഞു.
പടം തുടങ്ങാൻ പോകുന്നു.
അവൻ ചുറ്റുമൊന്ന് നോക്കി. തിയ്യേറ്ററിൽ കുറച്ച് ആളുകളേയുള്ളൂ. തല്ലിപ്പൊളി പടമാണെന്നു തോന്നുന്നു.
പേര് എഴുതിക്കാണിച്ചു.
"നാൻ വിട്ട വെള്ളത്തിൽ വിളയാടും കുളന്തൈ''!
ഇംഗ്ലീഷ് വല്ല്യ പിടിയില്ലാത്തതിനാൽ അവൻ അങ്ങനെയാണ് വായിച്ചത്.
മുൻസീറ്റിലിരുന്ന ഒന്നുരണ്ടു പേർ തന്റെ നേരെ നോക്കി ചിരിക്കുന്നത് അവൻ കണ്ടു.
തമിഴ്നാട്ടിൽ സെൻസർ ബോർഡ് ഇല്ലെന്നു തോന്നുന്നു. അല്ലെങ്കിൽ ഇത്ര വൃത്തികെട്ട പേര് ആരെങ്കിലും സിനിമക്ക് ഇടുമോ.?
എഴുതിക്കാണിക്കൽ കഴിഞ്ഞതും ഒരു ഗോഡൗണാണ് സ്ക്രീനിൽ തെളിഞ്ഞത്.
നായികയെ നാലഞ്ച് ഗുണ്ടകൾ ചേർന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നു. അവളുടെ കൈ പിന്നിലേക്ക് പിടിച്ച് കെട്ടിയിട്ടുണ്ട്. മൂക്കും വായയും ചേർത്ത് തുണി ചുറ്റിയിരുന്നതിനാൽ മുഖം വ്യക്തമായില്ല. നല്ല തിളങ്ങുന്ന കണ്ണുകൾ.
നയൻതാരയാണോ അത്.? അവന് സംശയം തോന്നി. സിനിമയുടെ പോസ്റ്റർ പോലും നോക്കാതെയാണ് കേറിയത്.
ഗുണ്ടകളിൽ രണ്ടുപേർ ചേർന്ന് അവളുടെ ഇരുകൈകളിലും പിടിച്ച് വലിച്ച് പൊക്കി അടുത്തുള്ള കസേരയിൽ ഇരുത്തി.
അപ്പോഴേക്കും മെയിൻ വില്ലനെന്ന് തോന്നിപ്പിക്കുന്ന ആള് രംഗ പ്രവേശനം ചെയ്തു. അയാളുടെ കാലുകളാണ് ആദ്യം കാണിച്ചത്. തല കണ്ടതും ചിരിച്ചുപോയി.
മൊട്ട രാജേന്ദ്രൻ.!
ഇയാളാണോ വില്ലൻ.? എന്നാ പൊളിക്കും.
"യാരെടീ യവൻ.? അവനുക്കും ഉനക്കും എന്ന സമ്മന്തം.? വിടമാട്ടേൻ ടീ.. അവനെ കൊല്ലാമെ നാൻ വിടമാട്ടേൻ.'' അവളുടെ മുഖത്തേക്ക് നോക്കി തന്റെ മൊട്ടത്തലയിൽ തടവിക്കൊണ്ടാണയാൾ അതു പറഞ്ഞത്.
പിന്നെ, ഗുണ്ടകളുടെ നേരെ നോക്കി ഒരു പ്രത്യേക രീതിയിൽ ആശ്ലീല ആംഗ്യം കാണിച്ച് പുറത്തേക്ക് പോയി.
ഗുണ്ടകൾക്ക് സന്തോഷമായെന്നു തോന്നുന്നു. അവർ പരസ്പരം നോക്കി ചിരിച്ചു.
കൂട്ടത്തിൽ ഏറ്റവും തടിച്ചവൻ ഷർട്ടൂരിക്കൊണ്ട് അവളുടെ മുന്നിലേക്ക്
💬 Comments
View all comments