Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]
പാത്തലാണ് പണി."
പാത്തുന്ന കാര്യം പറഞ്ഞതും ഹസീനാക്ക് പാത്താൻ മുട്ടി. അവൾ കയ്യിലിരുന്ന ചതുരപ്പുളി കിണറിന്റെ മതിലിൽ വെച്ച് മൂത്രമൊഴിക്കാനായി ബാത്റൂമിലേക്ക് നടന്നു.
ആടിനെ അടുത്തുള്ള തെങ്ങിൽ കെട്ടിയിട്ട് സീനത്ത് നിലത്തു നിന്നൊരു വടിയെടുത്തു.
"അന്നോട് ഞാൻ പറഞ്ഞിട്ട്ണ്ട് മരത്തിന്റെ മോളിൽ കേറരുതെന്ന്.. പെണ്ണ് മരം കേറിയാ മാപ്പിള തീ കോരുംന്നാണ്."
അങ്ങിനെയാണോ.? എങ്കിൽ കല്ല്യാണം കഴിഞ്ഞിട്ട് കേറാം.! ഉമ്മ അടുത്തെത്തുന്നതിനു മുമ്പേ താഴേക്ക് ചാടിയ ഷാഹിന ഒറ്റ ഓട്ടം വെച്ചുകൊടുത്തു...
സുബൈദാത്ത ചുണ്ടിൽ തന്ന സമ്മാനത്തിന്റെ സ്വാദ് ശരിക്കും അറിഞ്ഞത് രാത്രി ചപ്പാത്തി കഴിക്കുമ്പോഴായിരുന്നു. നല്ല നീറ്റൽ.! കറിക്ക് നല്ല എരിവുള്ളതും കൂടി കൊണ്ടാകാം ഇത്രക്ക് നീറ്റലെന്ന് റസാക്കിനു തോന്നി.
ആ സുഖമുള്ള നോവും അനുഭവിച്ചവൻ സുബൈദാത്താക്കൊപ്പമുള്ള മധുര മുഹൂർത്തങ്ങളും അയവിറക്കി പതുക്കെ ഭക്ഷണം കഴിച്ചു.
ഭക്ഷണം ക്ഷണം എന്ന ശീലമുള്ള തന്റെ മകനിതെന്തു പറ്റി എന്നും ചിന്തിച്ച്, താടക്ക് കയ്യും കൊടുത്ത് അവനേയും നോക്കി ഇരിക്കുകയായിരുന്നു സീനത്ത്.
സാധാരണ അഞ്ച് മിനിറ്റ് കൊണ്ട് തിന്ന് തീർക്കുന്ന അവന്റെ പാത്രം കഴുകി വയ്ക്കാൻ അവൾക്ക് അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു. അപ്പോഴും ഫോൺ ബെല്ലടിച്ചതിനാലാണ് കഴിക്കുന്നത് മതിയാക്കി അവൻ എണീറ്റു പോയത്.
വിനോദാണ് വിളിച്ചത്. അത്യാവശ്യമായി കാണണമത്രേ.
കാര്യമെന്താണെന്ന് ചോദിച്ചിട്ട് പഹയൻ പറയുന്നുമില്ല. എന്തോ പ്രശ്നമുണ്ട്.! ഉറങ്ങാൻ നേരം വൈകിയാൽ രാവിലെ എണീക്കാനാണ് പാട്. നാല് മണിക്കെങ്കിലും പുഴയിലേക്കിറങ്ങേണ്ടതാണ്.
വേഗം ഡ്രസ്സ് മാറ്റിയ റസാക്ക് ബൈക്കിന്റെ ചാവിയുമെടുത്ത് മുറിയിൽ നിന്ന് വെളിയിലേക്കിറങ്ങിയതും ഉമ്മാന്റെ ഉച്ചത്തിലുള്ള സംസാരമാണ് കേട്ടത്. ഉമ്മ ആരേയോ വഴക്കു പറയുകയാണ്.
വേറെയാരെ.?
💬 Comments
View all comments