Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]
കമ്പിപ്പാട്ട് പാടിയതിന് ഉമ്മാനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞതും പിന്നെ ആ വഴിക്ക് പോയില്ല.
പതിനഞ്ച് വയസ്സുള്ളപ്പോഴായിരുന്നു വാപ്പയുടെ അകാല വിയോഗം. ഷാർജയിൽ വെച്ച് അറ്റാക്ക് വന്നാണ് മരിച്ചത്. നാല് ദിവസം കഴിഞ്ഞാണ് മയ്യത്ത് നാട്ടിലെത്തിയത്. ആ നാല് ദിവസവും വീട്ടിലെ അവസ്ഥ
അതിദയനീയമായിരുന്നു.
വാപ്പാന്റെ മരണം ഉമ്മയെ അടിമുടി തളർത്തിക്കളഞ്ഞു. ഉമ്മ വിഷാദ രോഗിയായിത്തീർന്നു.
വലിയ സമ്പാദ്യമൊന്നും വാപ്പാക്ക് ഇല്ലായിരുന്നൂന്ന് മനസ്സിലായത് വീട്ട് ചിലവുകൾക്ക് ബുദ്ധിമുട്ടിയപ്പോഴാണ്. ഉമ്മ പാവപ്പെട്ട വീട്ടിലെയായതിനാൽ ആ വശത്ത് നിന്ന് സഹായമൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലായിരുന്നു. വാപ്പാന്റെ സഹോദരങ്ങളുടെ സഹായം ഭക്ഷണത്തിന് മാത്രമേ ഉതകിയുള്ളൂ.
പുതു വസ്ത്രമില്ലാതെ പെരുന്നാൾ ദിനത്തിൽ സഹോദരിമാരുടെ കണ്ണുകൾ നിറഞ്ഞതും പിന്നൊന്നും ചിന്തിച്ചില്ല. കിട്ടിയ ജോലിക്കെല്ലാം പോയി. കാശ് കൂടുതൽ കിട്ടുന്നിടത്തേക്ക് മനസ്സ് മാറിക്കൊണ്ടേയിരുന്നു.
ഉഴപ്പനായ മകൻ ഉത്തരവാദത്തോടെ കുടുംബം നോക്കുന്നത് കണ്ടതും ഉമ്മ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഉമ്മയുടെ മുഖത്ത് വീണ്ടും ചിരി തെളിഞ്ഞു.
മൂത്താപ്പാന്റെ മാരുതിക്കാറിലാണ് ഡ്രൈവിംഗ് പഠിച്ചത്. കാറ് കുത്തനെയുള്ള കയറ്റത്തിൽ ക്ലച്ചിൽ താങ്ങി നിർത്തി ഹാന്റ് ബ്രേക്കിൽ തൊടുകപോലും ചെയ്യാതെ വീണ്ടും മുന്നോട്ടെടുക്കുന്നത് കണ്ടതും 'ഇവൻ ഇവിടെ വണ്ടിയോടിക്കേണ്ടവനല്ല.. അങ്ങ് ദുഫായിൽ ഓടിക്കേണ്ടവനാണ്.' എന്നു തോന്നിയ മൂത്താപ്പ ഒരു ഡ്രൈവർ വിസ സംഘടിപ്പിച്ച് ദുബായിലേക്ക് കയറ്റി.
അങ്ങനെ പതിനെട്ടാമത്തെ വയസ്സിൽ തന്നെ ഗൾഫ് കാണാനുള്ള ഭാഗ്യമുണ്ടായി. അത് ഭാഗ്യമല്ല ഭാഗ്യദോഷമായിരുന്നൂന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
'ലൈസൻസ് കിട്ടുന്നതുവരെ' എന്നും പറഞ്ഞ് അറബി തോട്ടത്തിൽ കൊണ്ടാക്കി. പത്തോളം ടെസ്റ്റ് കഴിഞ്ഞിട്ടും പാസായില്ല.
തോട്ടത്തിൽ ആടു ജീവിതം നയിച്ച് ഊപ്പാടിളകിപ്പോയി.! മൂത്താപ്പാക്ക് ചിലവായ കാശ് മടക്കിക്കൊടുക്കുവോളം പിടിച്ചു നിന്നിട്ടാണ് ഗൾഫിനോട് എന്നെന്നേക്കുമായി സലാം പറഞ്ഞത്.
നാട്ടിൽ പഴയ പണിക്കിറങ്ങി. രാവും പകലും ഒരു പോലെ അദ്ധ്വാനിച്ച് അന്തസ്സായി തന്നെ ഇത്തയുടെ നിക്കാഹ് നടത്തി. കുറച്ചൂടി കടം ബാക്കിയുണ്ട്. ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലെങ്കിൽ ആറു മാസത്തിനകം അതും തീരും. പിന്നെ അനുജത്തിയാണുള്ളത്. അതിനിനിയും സമയമുണ്ട്.
"എടാ കമ്പിക്കവി.. പുതിയ കവിത വല്ലോം കിട്ടിയോ.?"
തിരിഞ്ഞു നോക്കി. വിനോദാണ്.. പഴയ ബാക്ക് ബെഞ്ചിലെ കൂട്ടുകാരൻ.
ഇരു കൈകളും നിവർത്തി അവനെ
💬 Comments
View all comments