0%

Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 3473
ആശ്ലേഷിച്ചു. മനതാരിൽ മാരിക്കാറിന് പകരം മഴവില്ല് തെളിഞ്ഞു. അവിടെ കുഞ്ഞു കുഞ്ഞു പൂക്കൾ വിരിഞ്ഞു. തേൻനിലാവിന്റെ മാധുര്യം നനഞ്ഞു. ബെഞ്ചിൽ താളമിട്ട് പാടിയ ഇശലുകൾ നിറഞ്ഞു. പുതിയ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് വിനോദ് അത് പറഞ്ഞത്. "നീയിപ്പൊ രാവിലെ മണല് വാരാൻ പോവാറുണ്ടെന്ന് കേട്ടു.. ഞാനൂടി വരട്ടെ." ചോദ്യം കേട്ട് ചിരിച്ച റസാക്ക് അവന്റെ ബോഡി മൊത്തമായൊന്ന് സ്കാൻ ചെയ്തു. "അത് അന്നേക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ലെടാ.. ലോറിയിലേക്ക് ലോഡ് ചെയ്യുക കൂടി വേണം.. എന്നാലും നിയ്യ് വാ.. ഞാനും കൂടി സഹായിക്കാം."
ബാക്ക് ബെഞ്ചേഴ്സിന്റെ അത്രയും ആത്മാർത്ഥത പഠിപ്പികൾക്കുണ്ടാകാറില്ല.!! റസാക്ക്‌ അപ്പോഴാണത് ശ്രദ്ധിച്ചത്. അവന്റെ ബൈക്ക് പുത്തനാണ്.! "ഇതേതാടാ പുതിയ വണ്ടി.?" "ഇതിന്റെ അടവടക്കാനല്ലേ നിന്നോട് പണി ചോദിച്ചത്." വിനോദ് ചിരിച്ചു. "അപ്പൊ പഴയതോ.?" ''അത് വീട്ടിലുണ്ട്.. കൊടുത്താലും ഒന്നും കിട്ടില്ല.. അതുകൊണ്ട് വിറ്റില്ല.. നിനക്ക് വേണോങ്കി എടുത്തോ." ഒരു ബൈക്ക് വാങ്ങണമെന്ന് ആഗ്രഹിച്ചിട്ട് കുറേയായി. എല്ലായിടത്തും ഓടിയെത്താൻ കഴിയുന്നില്ല. അത്യാവശ്യങ്ങൾക്ക് സുഹൃത്തുക്കളുടെ വണ്ടിയാണ് എടുക്കാറുള്ളത്. വെറുതെ കിട്ടുന്നതല്ലേ പാഴാക്കേണ്ടല്ലോ.. പഴയതെങ്കിൽ പഴയത്. വിനോദിന്റെ കൂടെ അപ്പൊഴേ അവന്റെ വീട്ടിലേക്ക് പോയി ബൈക്ക് എടുത്തോണ്ടു പോന്നു. ആകെ പൊടി പിടിച്ചിട്ടുണ്ട്. നന്നായിട്ടൊന്ന് കഴുകണം. നേരെ വീട്ടിലേക്കാണ് തിരിച്ചത്. റോഡിൽ നിന്ന് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞതും അയൽവാസി സുലൈമാനിക്കയുടെ മകൾ സലീനയും കെട്ട്യോനും എതിരെ വരുന്നത് കണ്ടു. വണ്ടി സൈഡൊതുക്കി നിർത്തി. സലീനയോട് മിണ്ടാൻ പോയില്ല. അവളും തന്നോട് മിണ്ടാറില്ലല്ലോ.. അളിയാന്നും വിളിച്ച് കൈ കൊടുത്ത് അയാളോട് കുശലം പറഞ്ഞു. അവൾ തന്റെ മുഖത്തേക്ക് പോലും നോക്കാതെ തന്നെ മറി കടന്നു പോയി. തന്റെ ഏറ്റവും വലിയ ബലഹീനത കാരണമാണ് അവൾ മിണ്ടാതായത്. എന്നാലും ഒന്ന് കുണ്ടിക്ക് പിടിച്ചതിന് മിണ്ടാണ്ടിരിക്കുകാന്ന് വെച്ചാൽ..!? മോശം.. വളരെ മോശം.. അവൾ ആള് ശരിയല്ല.! അവൻ വണ്ടി മുന്നോട്ടെടുത്തു. വളവും കഴിഞ്ഞ് വീടിനു മുമ്പിലെത്തി. വീട് അൽപം ഉയരത്തിലായതിനാൽ വണ്ടി മുറ്റത്തേക്ക് കയറ്റണമെങ്കിൽ മതില് കുറച്ചൂടെ പൊളിച്ച് ശരിയാക്കി എടുക്കേണ്ടതുണ്ട്. നാളെയോ മറ്റോ ആവട്ടെ. തൽക്കാലം ഇടവഴിയിൽ തന്നെ ഒതുക്കി നിർത്തിയിട്ട് അവൻ മുറ്റത്തേക്ക് കയറി...

💬 Comments

View all comments