0%

Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 3474
വൈകുന്നേരം വണ്ടി കഴുകലും കഴിഞ്ഞ് ചായ കുടിച്ചു കൊണ്ടിരിക്കെയാണ് ഫോൺ ബെല്ലടിച്ചത്. അറിയാത്ത നമ്പർ. "ഹലോ.." കാതോട് ചേർത്തു. "ഞാൻ കോൺട്രാക്ടർ ജയൻ.. തന്റെ കയ്യിൽ എത്ര ലോഡ് മണലുണ്ട്.?" തേടിയവള്ളി കാലിൽ ചുറ്റി.! ഇയാളെയൊന്ന് പരിചയപ്പെടുത്തിത്തരാൻ താൻ മിനിഞ്ഞാന്നും കൂടി മെമ്പറോട് പറഞ്ഞതേയുള്ളൂ. "ഒരു അഞ്ചോ ആറോ കാണും."
"അത് മുഴുവനും എനിക്ക് വേണം.. ഇന്ന് തന്നെ.. വണ്ടി ഞാൻ വിടാം." "ജയേട്ടാ വെക്കല്ലേ.." ഉള്ളിലെ കച്ചവടക്കാരൻ ഉണർന്നു. "മണല് മാത്രല്ല, മെറ്റലും എംസാന്റും എല്ലാം ഉണ്ട്.. ജയേട്ടന് മറ്റെവിടുന്ന് കിട്ടുന്നതിലും കുറച്ച് ഞാൻ തരാം.." ആദ്യം വിശ്വാസം പിടിച്ചു പറ്റണം. എന്നിട്ട് അറുക്കാം. "എന്നാ ഒരു മൂന്ന് ലോഡ് മെറ്റലും കൂടി വിട്ടേക്ക്." സന്തോഷത്താൽ അവന്റെ മനം തുടിച്ചു. ഇയാളെ പോലെ ഒരു രണ്ടു പേരേക്കൂടി കിട്ടിയാ മതി. തന്റെ ബിസിനസ്സ് പച്ച പിടിക്കാൻ.. ലോറിയിലേക്ക് ലോഡ് ചെയ്തു കൊടുത്താൽ ആ പൈസയും കൂടി കിട്ടും. അത് ആരോഗ്യത്തിനും നല്ലതാണ്.! ആ ചിന്ത വന്നതും അവൻ വിനോദിനെ ഓർത്തു. അപ്പോൾ തന്നെ വിനോദിനെ വിളിച്ച് സൈറ്റിലേക്ക് വരാൻ പറഞ്ഞു. അവനൊരു എക്സ്പീരിയൻസാകട്ടെ. നാളെ പുഴയിലേക്കിറങ്ങാനുള്ളതല്ലേ. ചായ കുടിച്ച് കഴിഞ്ഞതും റസാക്ക് ബൈക്കിന്റെ ചാവിയുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. ബൈക്കിനടുത്തെത്തിയപ്പോഴതാ ഉമ്മാന്റെ പ്രിയപ്പെട്ട ആമിന സീറ്റിന് മുകളിലിരുന്ന് മാന്തുന്നു. പൂച്ചകളുടെ സ്ഥിരം കലാപരിപാടിയാണിത്.! കല്ലെടുത്തതും ഓടിക്കളഞ്ഞു. കുളിപ്പിച്ചപ്പൊ ഒന്ന് കുട്ടപ്പനായിട്ടുണ്ട്. അവൻ സീറ്റിലൊന്ന് തട്ടിയിട്ട് വണ്ടിയിലേക്ക് കയറി. എത്ര അടിച്ചിട്ടും സ്റ്റാർട്ടായില്ല. പോന്നപ്പൊ ഒറ്റയടിക്ക് സ്റ്റാർട്ടായതാണ്. അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി അടിച്ചു നോക്കി. ചാവി ഒന്നുകൂടി ഓഫാക്കി ഓണാക്കി അടിച്ചു നോക്കി. നോ രക്ഷ. ദേഷ്യം പിടിച്ച് വണ്ടിയുടെ വീലിനിട്ടൊരു തൊഴികൊടുത്തു. അപ്പോഴാണാ പാട്ട് കേട്ടത്. "റസാക്കിന്റെ.. കവാസാക്കി.. ഹലാക്കാക്കീ.. ബെടക്കാക്കീ.." സുലൈമാനിക്കയുടെ ഇളയ മകൾ ജുമൈലയാണ്. കാന്താരി.! ദേഷ്യം മുഴുവനും അവളുടെ നേരെയായി. "നിന്നെ ഞാൻ.. ഇവിടെ വാടീ..'' പൊട്ടിച്ചിരിച്ചുകൊണ്ട് ജുമൈല ഓടി രക്ഷപ്പെട്ടു. ഇനി പെട്രോളെങ്ങാനും തീർന്നതാണോ.? അവൻ വണ്ടി ഒന്ന് ചെരിച്ച് നിവർത്തി വീണ്ടും അടിച്ചു. സ്റ്റാർട്ടായി.! പമ്പിലെത്തിയാൽ മതിയായിരുന്നു. അവൻ ബൈക്ക്

💬 Comments

View all comments