Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]
സ്വർഗ്ഗമായിരുന്നു. ആ സ്വർഗ്ഗത്തിലെ രാജകുമാരനായിരുന്നു താൻ.
ആഗ്രഹിക്കുന്നതെല്ലാം കിട്ടിക്കൊണ്ടിരുന്ന കുട്ടിക്കാലം. പല നിറത്തിലുള്ള പൂമ്പാറ്റകളേയും പിടിച്ച്, ഇത്തയോട് വഴക്കുംകൂടി, അനുജത്തിയെ കൊഞ്ചിച്ചോമനിച്ച് നടന്നിരുന്ന ആ വർണ്ണ വസന്തകാലം.!
പ്രവാസിയായിരുന്ന വാപ്പ ലീവിന് നാട്ടിൽ വരുമ്പോഴെല്ലാം വീട്ടിൽ ഉത്സവമായിരുന്നു. വാപ്പ തിരിച്ചു പോകുമ്പോഴെല്ലാം ഒന്നും രണ്ടും ദിവസമല്ല, ആഴ്ച്ചകളോളം സങ്കടപ്പെട്ടിരുന്നു. ഉമ്മാനെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു.
പഠിക്കാൻ നല്ല മിടുക്കനായതുകൊണ്ട് എല്ലാ ക്ലാസിലും ബാക്ക് ബെഞ്ചിലായിരുന്നു സ്ഥാനം.! എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിൽ കമ്പിപ്പാട്ട് പാടിയതിന് ഉമ്മാനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞതും പിന്നെ ആ വഴിക്ക് പോയില്ല.
പതിനഞ്ച് വയസ്സുള്ളപ്പോഴായിരുന്നു വാപ്പയുടെ അകാല വിയോഗം. ഷാർജയിൽ വെച്ച് അറ്റാക്ക് വന്നാണ് മരിച്ചത്. നാല് ദിവസം കഴിഞ്ഞാണ് മയ്യത്ത് നാട്ടിലെത്തിയത്. ആ നാല് ദിവസവും വീട്ടിലെ അവസ്ഥ
അതിദയനീയമായിരുന്നു.
വാപ്പാന്റെ മരണം ഉമ്മയെ അടിമുടി തളർത്തിക്കളഞ്ഞു. ഉമ്മ വിഷാദ രോഗിയായിത്തീർന്നു.
വലിയ സമ്പാദ്യമൊന്നും വാപ്പാക്ക് ഇല്ലായിരുന്നൂന്ന് മനസ്സിലായത് വീട്ട് ചിലവുകൾക്ക് ബുദ്ധിമുട്ടിയപ്പോഴാണ്. ഉമ്മ പാവപ്പെട്ട വീട്ടിലെയായതിനാൽ ആ വശത്ത് നിന്ന് സഹായമൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലായിരുന്നു. വാപ്പാന്റെ സഹോദരങ്ങളുടെ സഹായം ഭക്ഷണത്തിന് മാത്രമേ ഉതകിയുള്ളൂ.
പുതു വസ്ത്രമില്ലാതെ പെരുന്നാൾ ദിനത്തിൽ സഹോദരിമാരുടെ കണ്ണുകൾ നിറഞ്ഞതും പിന്നൊന്നും ചിന്തിച്ചില്ല. കിട്ടിയ ജോലിക്കെല്ലാം പോയി. കാശ് കൂടുതൽ കിട്ടുന്നിടത്തേക്ക് മനസ്സ് മാറിക്കൊണ്ടേയിരുന്നു.
ഉഴപ്പനായ മകൻ ഉത്തരവാദത്തോടെ കുടുംബം നോക്കുന്നത് കണ്ടതും ഉമ്മ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഉമ്മയുടെ മുഖത്ത് വീണ്ടും ചിരി തെളിഞ്ഞു.
മൂത്താപ്പാന്റെ മാരുതിക്കാറിലാണ് ഡ്രൈവിംഗ് പഠിച്ചത്. കാറ് കുത്തനെയുള്ള കയറ്റത്തിൽ ക്ലച്ചിൽ താങ്ങി നിർത്തി ഹാന്റ് ബ്രേക്കിൽ തൊടുകപോലും ചെയ്യാതെ വീണ്ടും
💬 Comments
View all comments