Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]
മുന്നോട്ടെടുക്കുന്നത് കണ്ടതും 'ഇവൻ ഇവിടെ വണ്ടിയോടിക്കേണ്ടവനല്ല.. അങ്ങ് ദുഫായിൽ ഓടിക്കേണ്ടവനാണ്.' എന്നു തോന്നിയ മൂത്താപ്പ ഒരു ഡ്രൈവർ വിസ സംഘടിപ്പിച്ച് ദുബായിലേക്ക് കയറ്റി.
അങ്ങനെ പതിനെട്ടാമത്തെ വയസ്സിൽ തന്നെ ഗൾഫ് കാണാനുള്ള ഭാഗ്യമുണ്ടായി. അത് ഭാഗ്യമല്ല ഭാഗ്യദോഷമായിരുന്നൂന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.
'ലൈസൻസ് കിട്ടുന്നതുവരെ' എന്നും പറഞ്ഞ് അറബി തോട്ടത്തിൽ കൊണ്ടാക്കി. പത്തോളം ടെസ്റ്റ് കഴിഞ്ഞിട്ടും പാസായില്ല.
തോട്ടത്തിൽ ആടു ജീവിതം നയിച്ച് ഊപ്പാടിളകിപ്പോയി.! മൂത്താപ്പാക്ക് ചിലവായ കാശ് മടക്കിക്കൊടുക്കുവോളം പിടിച്ചു നിന്നിട്ടാണ് ഗൾഫിനോട് എന്നെന്നേക്കുമായി സലാം പറഞ്ഞത്.
നാട്ടിൽ പഴയ പണിക്കിറങ്ങി. രാവും പകലും ഒരു പോലെ അദ്ധ്വാനിച്ച് അന്തസ്സായി തന്നെ ഇത്തയുടെ നിക്കാഹ് നടത്തി. കുറച്ചൂടി കടം ബാക്കിയുണ്ട്. ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ലെങ്കിൽ ആറു മാസത്തിനകം അതും തീരും. പിന്നെ അനുജത്തിയാണുള്ളത്. അതിനിനിയും സമയമുണ്ട്.
"എടാ കമ്പിക്കവി.. പുതിയ കവിത വല്ലോം കിട്ടിയോ.?"
തിരിഞ്ഞു നോക്കി. വിനോദാണ്.. പഴയ ബാക്ക് ബെഞ്ചിലെ കൂട്ടുകാരൻ.
ഇരു കൈകളും നിവർത്തി അവനെ ആശ്ലേഷിച്ചു.
മനതാരിൽ മാരിക്കാറിന് പകരം മഴവില്ല് തെളിഞ്ഞു. അവിടെ കുഞ്ഞു കുഞ്ഞു പൂക്കൾ വിരിഞ്ഞു. തേൻനിലാവിന്റെ മാധുര്യം നനഞ്ഞു. ബെഞ്ചിൽ താളമിട്ട് പാടിയ ഇശലുകൾ നിറഞ്ഞു.
പുതിയ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് വിനോദ് അത് പറഞ്ഞത്.
"നീയിപ്പൊ രാവിലെ മണല് വാരാൻ പോവാറുണ്ടെന്ന് കേട്ടു.. ഞാനൂടി വരട്ടെ."
ചോദ്യം കേട്ട് ചിരിച്ച റസാക്ക് അവന്റെ ബോഡി മൊത്തമായൊന്ന് സ്കാൻ ചെയ്തു.
"അത് അന്നേക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ലെടാ.. ലോറിയിലേക്ക് ലോഡ് ചെയ്യുക കൂടി വേണം.. എന്നാലും നിയ്യ് വാ.. ഞാനും കൂടി സഹായിക്കാം."
ബാക്ക് ബെഞ്ചേഴ്സിന്റെ അത്രയും
💬 Comments
View all comments