Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]
കൈവെച്ചു പോയി.!!
ജീപ്പിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ, താൻ വാനോളം കെട്ടിപ്പൊക്കിയ സ്വപ്നങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞ ഞെട്ടലിൽ മൂകം വിതുമ്പുകയായിരുന്നു. ഇങ്ങനെയൊരു ചതി തന്നോട് വേണ്ടായിരുന്നൂന്ന് പടച്ചവനോട് പരാതി പറയുകയായിരുന്നു.
ഒരു മാസത്തിനുള്ളിൽ തന്നെ തന്റെ നിക്കാഹും കഴിഞ്ഞു. ഒരിക്കൽ മതിലിനരികിൽ നിന്ന് സീനത്തിനോടൊന്ന് കുശലം ചോദിച്ചതിന് ഒരു മാസത്തോളം തന്റെ കെട്ട്യോള് ദേഹത്ത് തൊടാൻ പോലും സമ്മതിക്കാതെ പട്ടിണിക്കിട്ടിട്ടുണ്ട്.! പിന്നെ താനാ പണിക്ക് പോയില്ല.
ഹനീഫ മരിച്ചതിന് ശേഷമാണ് വീണ്ടും മോഹമുദിച്ചത്. കടിയുള്ളവളാണെങ്കിൽ കിട്ടുമല്ലോന്ന് കരുതി ലീവിന് വന്നപ്പോഴെല്ലാം മുട്ടി നോക്കി. പക്ഷെ, ഉദ്ദേശം തിരിച്ചറിഞ്ഞ അവൾ അടുക്കാൻ കൂട്ടാക്കിയില്ല. താൻ അടുത്തേക്ക് ചെല്ലുമ്പോഴെല്ലാം എന്തെങ്കിലും പറഞ്ഞവൾ ഒഴിഞ്ഞുമാറും.
എന്നിട്ടും വിടാൻ തോന്നുന്നില്ല.! ഇപ്പോഴും ഒരുടവും പറ്റാത്ത ആ തങ്കമേനി തന്നേ കൊതിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അല്ലെങ്കിൽ തന്നെ എങ്ങനെ ഉടവു പറ്റാനാണ്. ഹനീഫ ജീവിച്ചിരുന്നപ്പോൾ തന്നെ വല്ലപ്പോഴുമൊന്ന് വന്ന്, മൂന്ന് മാസം കളിച്ചിട്ട് പോകും എന്നല്ലാതെ സ്ഥിരമായിട്ട് ഒരിക്കൽ പോലും നാട്ടിൽ നിന്നിട്ടില്ല..
മുറ്റത്തേക്ക് കയറിയതും വീടിന്റെ കോലായിൽ തന്നെ തന്റെ പഴംചക്ക നിൽക്കുന്നത് കണ്ട് അയാളൊന്ന് നെടുവീർപ്പിട്ടു. ഇവളെങ്ങാനും അത് കണ്ടിരുന്നെങ്കിൽ ഇന്നും പട്ടിണിയായേനെ.!
രാവിലെ പുഴയിൽ നിന്ന് കയറിയപ്പോഴേക്കും ഏഴ് മണി കഴിഞ്ഞിരുന്നു. വിനോദിന്റെ വണ്ടിയിൽ അവനോടൊപ്പമാണ് വീട്ടിലേക്ക് തിരിച്ചത്. തന്റെ വണ്ടി ഇനിയും കിട്ടിയിട്ടില്ല. സലാമിന്റെ തിരക്കെല്ലാം കഴിയുമ്പോൾ കൊണ്ടു വരട്ടെ..
റോഡിൽ നിന്ന് ഇടവഴിയിലേക്ക് വിനോദ് വണ്ടി തിരിക്കാൻ നിന്നതും നിർത്താൻ പറഞ്ഞ് അവിടെയിറങ്ങി. തീരെ വീതിയില്ലാത്ത വഴിയാണ്. അവനെയെന്തിനാ ബുദ്ധിമുട്ടിക്കുന്നേ.. പോരാത്തതിന് പുത്തൻ വണ്ടിയും. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ
💬 Comments
View all comments