Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]
ചെരിഞ്ഞാൽ പണികിട്ടും. മതിലിലെല്ലാം നല്ല ഉറുളൻ കല്ലുകളാണ്.
വീടിനടുത്തുള്ള വളവിലെത്തിയപ്പോഴാണ് ജുമൈല ഓടി വരുന്നത് കണ്ടത്.
കുനിഞ്ഞിരുന്നു.
മുന്നിൽ വന്ന് ചാടിയതും അവൾക്ക് ഒഴിഞ്ഞു മാറാൻ പറ്റുന്നതിന് മുമ്പേ പിടിച്ചു.. ചന്തിക്കൊരു നുള്ള് കൊടുത്തു.
"ആഹ്.. അസത്ത്." ചന്തിയും ഉഴിഞ്ഞവൾ കൊഞ്ഞനം കാട്ടിയിട്ട് ഓടിപ്പോയി.
അടുത്തൊരു പെട്ടിക്കടയുണ്ട്. ഒരു രൂപ കിട്ടിയാൽ പോലും അങ്ങോട്ട് ഓടലാണ് പെണ്ണിന്റെ പണി.
രാവിലെ തന്നെ റീചാർജ് ചെയ്ത് തന്നതിന് കുണ്ണ എണീറ്റ് നിന്ന് അവന് സല്യൂട്ടടിച്ചു.
അടുക്കള വശത്തെത്തിയതും ഉമ്മയവന് പുതിയ സോപ്പെടുത്ത് കൊടുത്തു. അതുമായവൻ കുളിമുറിയിലേക്ക് കയറി.
പുഴയിൽ നിന്ന് കുളിച്ചതാണെന്ന് പറഞ്ഞാലും ഉമ്മ സമ്മതിക്കില്ല. മേനിയൊക്കെ നന്നായി ഉരച്ച് കഴുകീട്ട് ഉള്ളിലേക്ക് കേറിയാ മതീന്ന് പറയും. ഉമ്മാക്ക് പുഴയുടെ മണം ഇഷ്ടമല്ല. പുഴമീനും കഴിക്കില്ല. ചേറിന്റെ രുചിയാണത്രേ..
കുളി കഴിഞ്ഞ് അടുക്കളയിലേക്ക് കയറിയപ്പോഴാണറിഞ്ഞത്, ഇന്ന് പുട്ടും കടലയുമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണം.
സാധാരണ രാവിലെ ജോലി കഴിഞ്ഞ് വന്നാൽ കുറച്ചെന്തെങ്കിലും കഴിച്ച് ഉറങ്ങാൻ കിടക്കാറാണ് പതിവ്. പത്ത് മണിക്ക് എണീറ്റതിന് ശേഷമാണ് ശരിക്ക് ചായ കുടിക്കുക.
വായിൽ വെള്ളമൂറിയതും ഒരു കസേര വലിച്ചിട്ട് ഷാഹിനയുടെ അടുത്ത് തന്നെയിരുന്നു. അവൾ പുട്ട് നുള്ളിത്തിന്നുന്നത് കണ്ട് ചിരിവന്നു.
പുട്ട് നല്ലോണം തട്ടിക്കേറ്റി.. കഴിയുന്നതിനുസരിച്ച് ഉമ്മ പ്ലേറ്റിലേക്ക് ഇട്ടു തന്നുകൊണ്ടേയിരുന്നു.
ഷാഹിന അത് കണ്ട് ചിരിച്ചു. ഇക്കാന്റെ പുട്ട് ഭ്രാന്ത് അവൾക്കറിയാവുന്നതാണ്.
"സീനത്തേ.. ഒരു കർമ്മത്തി താടീ.. മൂപ്പര് അങ്ങാടീപ്പോയിട്ട് ഇത് വരെ എത്തീട്ടില്ല."
സുലൈമാനിക്കയുടെ കെട്ട്യോള് സുബൈദാത്തയാണ്. എട്ട് മണിപോലും ആയിട്ടില്ല, അപ്പൊഴേക്കും മൂപ്പരെ അങ്ങാടീലേക്ക് വിട്ട്
💬 Comments
View all comments