0%

Chapter Title : ❤️റസിയ❤️ [SKR]

Author : Srk Read All Parts 24.4K

❤️റസിയ❤️

Rasiya | Author : SKR


ഒരു കർക്കടക മാസമായിരുന്നു അത്. ചാലിയാറിലെ വെള്ളം കലങ്ങിമറിഞ്ഞ് ഒഴുകുന്ന, നിലമ്പൂരിന്റെ മണ്ണിൽ മഴ തോരാതെ പെയ്യുന്ന ഒരു വൈകുന്നേരം .

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലെ ആ കൊച്ചുഗ്രാമത്തിൽ, കുന്നിൻചെരുവിലായി അലവി ഹാജിയുടെ 'മാളികവീട്' പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്നു. ആ ഗ്രാമത്തിലെ ഐശ്വര്യത്തിന്റെ അടയാളമായിരുന്നു ആ വലിയ വീട്.

ചുറ്റും ഏക്കറുകളോളം പടർന്നു കിടക്കുന്ന തേക്ക് തോട്ടങ്ങളും, ദൂരെയെവിടെയോ കേൾക്കുന്ന ഹാജിയുടെ മരമില്ലിലെ അറക്കവാളുകളുടെ മുഴക്കവും ആ വീടിന്റെ ഐശ്വര്യം വിളിച്ചോതുന്നുണ്ടായിരുന്നു.

നിലമ്പൂരിലെ വലിയ ധനികനും ബിസിനസുകാരനുമായ അലവി ഹാജിക്ക് തന്റെ ബിസിനസ്സുകളേക്കാൾ പ്രിയപ്പെട്ടത് തന്റെ ഏക മകൾ റസിയയായിരുന്നു.https://ibb.co/YT0j9gXh

എട്ടു വർഷങ്ങൾക്കു മുൻപ്, റസിയയുടെ ഭർത്താവ് സുൽഫിക്കർ ഗൾഫിലെ ഒരു വാഹനാപകടത്തിൽ മരിച്ചതോടെയാണ് അവളുടെ ലോകം ഇരുളടഞ്ഞത്. കോഴിക്കോട്ടെ ആ വലിയ ഭർതൃവീട്ടിൽ നിന്നും സങ്കടക്കടലിലായ മകളെയും അവളുടെ കുഞ്ഞു മകൻ അലിയെയും നിലമ്പൂരിലെ സ്വന്തം തണലിലേക്ക് കൂട്ടി കൊണ്ടുവരുമ്പോൾ ഹാജി ഒരു കാര്യം ഉറപ്പിച്ചിരുന്നു—ഇനി തന്റെ മകളുടെ കണ്ണു നിറയരുത്.

ഇന്ന് അലിക്ക് ഇരുപത്തിനാല് വയസ്സുണ്ട്. നിലമ്പൂരിലെ സ്കൂളിലും കോളേജിലുമായി വളർന്ന അലി, തന്റെ ഉമ്മൂമ്മ കുഞ്ഞിപ്പത്തുവിന്റെയും വല്യുപ്പയുടെയും സ്നേഹത്തണലിലാണ് വളർന്നത്. അറുപതിന്റെ നിറവിലും വീടിന്റെ കാര്യങ്ങൾ കൃത്യമായി നോക്കുന്ന കുഞ്ഞിപ്പത്തുവും, എഴുപത്തിയാറിലും തളരാത്ത ആവേശത്തോടെ ബിസിനസ്സ് നോക്കിനടത്തുന്ന അലവി ഹാജിയും റസിയയുടെയും അലിയുടെയും ഏക ആശ്രയമായിരുന്നു.

ജനാലയ്ക്കൽ പെയ്യുന്ന മഴ നോക്കി നിൽക്കുമ്പോൾ റസിയയുടെ മനസ്സിൽ പഴയ ഓർമ്മകൾ ഒരു തിരമാല പോലെ വന്നുപോയി. നാല്‍പ്പത്തിരണ്ടാം വയസ്സിലും അവളുടെ മുഖത്ത് ആ

💬 Comments

View all comments