Chapter Title : ❤️റസിയ❤️ [SKR]
പതിനൊന്ന് മണിയായപ്പോൾ പാടവരമ്പിലൂടെ വടിസഞ്ചിയും കരുക്കളുമായി ഒരാൾ വരുന്നത് അലി കണ്ടു. മില്ലിലെ ആശാരി രാഘവനായിരുന്നു അത്. അഴുക്ക് പിടിച്ച ഷർട്ടും കള്ളിമുണ്ടും പകുതി നരച്ച താടിയുമായി ഒരു പരുക്കൻ രൂപമായിരുന്നു അയാൾക്ക്. അലി അകത്തേക്ക് ചെന്ന് ഉമ്മയെ വിവരം അറിയിച്ചു.
രാഘവൻ ചായ്പ്പിനടുത്തെത്തി തന്റെ ഉപകരണങ്ങൾ താഴെ വെച്ചു. മുണ്ടിന്റെ കോന്തലയിൽ നിന്ന് വെറ്റിലപ്പൊതിയെടുത്ത് ചവച്ചു കൊണ്ട് അയാൾ മുകളിലേക്ക് നോക്കി പറഞ്ഞു, "രണ്ടു മൂന്ന് കാവുക്കോൽ മാറ്റേണ്ടി വരും. ആദ്യം ഈ ഓടൊക്കെ ഒന്ന് മാറ്റി വൃത്തിയാക്കണം. എടാ അലീ, നീയും കുറച്ചു സഹായിക്കേണ്ടി വരും."
"ശരി," അലി സമ്മതിച്ചു. അലിയും രാഘവനും ചേർന്ന് ചായ്പ്പിന് മുകളിൽ കയറി. രാഘവൻ ഓരോ ഓടുകളായി അലിക്ക് കൈമാറി. പണിക്കിടയിൽ രാഘവൻ മില്ലിലെ വിശേഷങ്ങളും ഹാജിയുടെ ബിസിനസ്സ് കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു.
"നിന്റെ ഉപ്പൂപ്പന്റെ അധ്വാനം കൊണ്ടാണ് ഈ വീടും സമ്പത്തുമൊക്കെ ഉണ്ടായത്. ഇനി ഇതൊക്കെ നോക്കി നടത്താൻ നീ പ്രാപ്തനാകണം," രാഘവന്റെ പരുക്കൻ ശബ്ദത്തിൽ ഒരു ഉപദേശത്തിന്റെ സ്വരമുണ്ടായിരുന്നു , സമയം കടന്നു പോയി
ജോലി പൂർത്തിയാക്കി, വൈകുന്നേരത്തെ ചൂട് കാപ്പിയും കുടിച്ച് രാഘവൻ യാത്ര പറഞ്ഞു. പാടവരമ്പിലൂടെ അയാൾ അകന്നുപോകുന്നത് അലി നോക്കിനിന്നു. സന്ധ്യാനേരത്തെ ആകാശം മെല്ലെ ഇരുണ്ടു തുടങ്ങിയിരുന്നു. അപ്പോഴാണ് റസിയ വന്ന് അവനെ വിളിച്ചത്: "ഡാ അലീ, നേരം ഇരുട്ടാറായി... വേഗം പോയി കുളിക്ക്."
അവൻ തന്റെ തോർത്തും സോപ്പുമെടുത്ത് മുറ്റത്തെ ആ വലിയ മാളികവീടിന്റെ ചായ്പ്പിന് അപ്പുറത്തുള്ള കുളിമുറിയിലേക്ക് നടന്നു. തണുത്ത കാറ്റും മഴമണവും അപ്പോഴും അന്തരീക്ഷത്തിലുണ്ടായിരുന്നു. കുളിമുറിയിൽ കയറി വാതിൽ
💬 Comments
View all comments