Chapter Title : ❤️റസിയ❤️ [SKR]
റസിയ വിളമ്പിയ ഭക്ഷണത്തിന്റെ മണം പടർന്നു. എല്ലാവരും ടേബിളിനുചുറ്റും ഇരുന്നു.https://ibb.co/hFN4wWMR .മഴയുടെ ശബ്ദത്തിനിടയിൽ റസിയ. ഉപ്പയെ നോക്കി പറഞ്ഞു: "ഉപ്പാ, പുറത്തെ ചായ്പ്പിലെ ഓടൊക്കെ ഇളകിയിരിക്കുകയാ. മഴ ഇങ്ങനെ തുടർന്നാൽ അതൊക്കെ പൊളിഞ്ഞുവീഴും."
"നാളെ ഞാൻ മില്ലിൽ നിന്ന് ആശാരിയെ വിടാം മോളെ. അവർ വന്ന് ശരിയാക്കിക്കോളും. നീ വിഷമിക്കണ്ട," ഹാജി ആശ്വസിപ്പിച്ചു.
ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരും തങ്ങളുടെ മുറികളിലേക്ക് പിരിഞ്ഞു. താഴത്തെ മുറിയിൽ ഹാജിയും കുഞ്ഞിപ്പത്തുവും കിടന്നു. മുകളിലെ മാളികപ്പുറത്തായിരുന്നു റസിയയുടെയും അലിയുടെയും മുറികൾ.
അലി തന്റെ റൂമിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ എന്തോ പുസ്തകം വായിച്ചുകൊണ്ടിരുന്നു. റസിയ അടുക്കളയൊക്കെ ഒതുക്കി, ഉപ്പയ്ക്ക് കുടിക്കാനുള്ള ചൂടുവെള്ളം അരികിൽ വെച്ച് തന്റെ മുറിയിലേക്ക് നടന്നു.
സമയം പാതിരാത്രിയോടടുത്തു. ഒരു മണിയായിക്കാണും, ലോകം തന്നെ തകരുന്നുവോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഭയാനകമായ ഒരു ഇടിവെട്ടുണ്ടായി. ഭൂമി ഒന്ന് കുലുങ്ങിയോ? റസിയ ഞെട്ടി ഉണർന്നു. ഉള്ളിലെ ആകുലതയോടെ അവൾ താഴേക്ക് ഓടി. ഉപ്പയുടെ മുറിയിൽ വിളക്ക് തെളിഞ്ഞിട്ടുണ്ട്. "കുഴപ്പമൊന്നുമില്ലല്ലോ ഉപ്പാ?"
"ഇല്ല മോളെ, നീ പോയി കിടന്നോ." ഹാജി പറഞ്ഞു തീരും മുൻപേ പുറത്ത് ഓട് തകർന്നു വീഴുന്ന വലിയൊരു ശബ്ദം കേട്ടു.
"നശിച്ച മഴ! ഉപ്പാ, ഓട് പൊളിഞ്ഞു വീണെന്നു തോന്നുന്നു."
"അത് സാരമില്ല മോളെ, നമുക്ക് വെളുപ്പിന് നോക്കാം. നീ ഇപ്പോൾ അങ്ങോട്ടൊന്നും പോകണ്ട," ഹാജിയുടെ വാക്കുകൾ കേട്ട് അവൾ മുകളിലേക്ക് തന്നെ തിരിച്ചുപോയി.
പുറത്ത് മിന്നൽപ്പിണരുകൾ ആകാശത്തെ കീറിമുറിക്കുന്നുണ്ടായിരുന്നു. റൂമിൽ കയറി കിടക്കാൻ നോക്കിയെങ്കിലും റസിയയുടെ മനസ്സ് അസ്വസ്ഥമായി. മിന്നൽ വെളിച്ചം ജനാലയിലൂടെ പകൽ
💬 Comments
View all comments