0%

Chapter Title : ❤️റസിയ❤️ [SKR]

Author : Srk Read All Parts 27.9K

അവനെ തള്ളി മാറ്റി.

"ഹൊ! നാറുന്നു... പോയി കുളിക്കെടാ ചെക്കനേ! വേഗം പോയി കുളിച്ചു വാ, ഞാൻ നിനക്ക് ഇഷ്ടപ്പെട്ട പലഹാരവും ചായയും എടുത്തു വെക്കാം."

റസിയയുടെ ആ ചിരിയും സ്നേഹവും കണ്ടപ്പോൾ അലിയുടെ മനസ്സിലെ ആ ഭാരമൊക്കെ എങ്ങോ പോയ്മറഞ്ഞു. അവൻ ചിരിച്ചു കൊണ്ട് കുളിക്കാനായി ഓടി.

സമയം നീങ്ങി നേരം ഇരുട്ടിഴപോയേക്കും  ആകാശത്തിന്റെ ഭാവം മാറിത്തുടങ്ങിയിരുന്നു. അലവി ഹാജിയും അലിയും നിസ്കരിക്കാനായി പള്ളിയിലേക്ക് പോയി..തിരിച്ചു ഇറങ്ങുമ്പോൾ അന്തരീക്ഷം കനത്തു നിന്നു. അലിയുടെ കൈപിടിച്ചു പാടവരമ്പിലൂടെ നടക്കുമ്പോൾ ഹാജി ആകാശത്തേക്ക് നോക്കി പറഞ്ഞു:

"ഡാ അലീ, നീ കുട എടുത്തിരുന്നോ?  മഴക്കോള് നല്ലോണം കാണുന്നുണ്ട്. പാടവരമ്പിലൂടെ വേണം വീട്ടിലെത്താൻ. ഇരുട്ടായാൽ വഴി കാണില്ല."

"ഇല്ലുപ്പ, ഞാൻ എടുത്തില്ല," അലി ആകാശത്തെ കറുത്ത മേഘങ്ങളെ നോക്കി മറുപടി നൽകി.

"എന്നാൽ വേഗം നടക്ക്, മഴ ഇപ്പോൾ വരും," ഹാജി വേഗത കൂട്ടി. അവർ വീട്ടിലെത്താൻ പത്തു വാര ബാക്കിയുള്ളപ്പോൾ ആകാശം പൊട്ടിപ്പിളരുന്നതുപോലെ മഴ പെയ്തു തുടങ്ങി. രണ്ടുപേരും സർവ്വ ശക്തിയുമെടുത്ത് ഓടി ഉമ്മറത്തേക്ക് കയറി.

"ഹാവൂ... രക്ഷപ്പെട്ടു!" ഹാജി വസ്ത്രത്തിലെ വെള്ളം കുടഞ്ഞുകൊണ്ട് ശ്വാസം വിട്ടു. അകത്തുനിന്ന് റസിയ ഒരു തോർത്തുമുണ്ട് കയ്യിലേന്തി ഓടിവന്നു. "ഇതാ ഉപ്പാ, വേഗം തല തോർത്തിക്കോളിൻ... പനി പിടിക്കണ്ട."

അലവി ഹാജി തല തോർത്തുമ്പോൾ അലി ഒരു വശത്ത് നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. കുറച്ചു മാത്രമേ നനഞ്ഞുള്ളൂ എങ്കിലും തണുപ്പ് അവന്റെ ഉള്ളിലേക്ക് പടർന്നു. കോരിച്ചൊരിയുന്ന മഴയ്‌ക്കൊപ്പം ഇടിയും മിന്നലും കൂടി ചേർന്നപ്പോൾ ആ രാത്രിക്ക് ഒരു ഭീകരമായ പരിവേഷം കൈവന്നു.

അടുക്കളയിൽ

💬 Comments

View all comments