Chapter Title : രതി നിർവേദം 9 [രജനി കന്ത്]
പറ്റിയതാ.... കോളേജിൽ പഠിക്കുബോൾ ഏതോ ഒരു തെറിച്ച പെണ്ണുമായി അടുപ്പത്തിലായി... അങ്ങനെ ഉണ്ടായതാ..
കല്യാണം ഒന്നും നടന്നിട്ടില്ല... ഇപ്പോൾ അവൾക്ക് കൊച്ചിനെ നോക്കാൻ പറ്റില്ലാന്നും പറഞ്ഞ് ഇവിടെ കൊണ്ടു വീട്ടിട്ടുപോയി...
ഞങ്ങടെ ചോരയല്ലേ ഉപേക്ഷിക്കാൻ പറ്റുമോ....?"
"സാർ ആ പരാതിയങ്ങു കീറിക്കളഞ്ഞേര്...
അവളെ അവളുടെ വീട്ടിൽ പോലും കയറ്റില്ല... അതുകൊണ്ട് ഒരുത്തനും ചോദി
ക്കാൻ പോലും വരില്ല.... നമുക്ക് വേണ്ടപോ
ലെ കാണാമെന്നേ...!
5
"ഈ കേസിൽ അതൊന്നും നടക്കില്ല
മേനോനെ.... ആ പെണ്ണ് ഏതോ പുളി
കൊമ്പിൽ പിടിച്ചിട്ടുണ്ട്... കുട്ടിയെ ഇന്നു സന്ധ്യക്ക് മുൻപ് അതിന്റെ അമ്മയുടെ അടുക്കൽ എത്തിച്ചില്ലങ്കിൽ എനിക്ക് പ്രശനമാ..."
"കുട്ടിയെ കണ്ടുകിട്ടിയില്ല എന്നൊരു റിപ്പോർ
ട്ട് കൊടുക്ക് സാറെ... ഞങ്ങൾ കുട്ടിയെ ഇവിടുന്ന് മാറ്റിക്കോളാം.... "
" വിഡ്ഢിത്ത്വം പറയാതെടോ... കുട്ടിയെ കിട്ടിയില്ലെങ്കിൽ തന്റെ മകൻ അകത്താകും
കുട്ടിയെ പിടിച്ചു വെച്ചതിനു മാത്രമല്ല...
സ്ത്രീ പീഡനത്തിനും കേസുവരും... "
ഇത്രയും കേട്ടതോടെ സുജിത്തും വീട്ടുകാരും വെട്ടിലായി... ആരാണ് ഇതിനു പിന്നിൽ എന്ന് എത്ര ആലോചിച്ചിട്ടും സുജിത്തിന് മനസിലായില്ല...
"ഇപ്പോൾ ഞങ്ങൾ എന്താണ് ചെയ്യണ്ടത് സാർ....?
"കുട്ടിയുമായി ഞങ്ങളോടൊപ്പം വരുക...
അതിന്റെ അമ്മ എവിടെയുണ്ടന്ന് SP പറഞ്ഞിട്ടുണ്ട്... അവിടെ എത്തി കുട്ടിയെ
ഏല്പിക്കുക... മേലിൽ കുട്ടിയുടെ അമ്മയുടെ
അനുവാദം ഇല്ലാതെ കുട്ടിയെ കാണുകയില്ല
ന്ന് എഴുതി ഒപ്പിട്ടു തരുക... ഇതാണ് എനി
ക്ക് കിട്ടിയിരിക്കുന്ന ഓർഡർ... "
അനുസരിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു സുജിത്തിന്...
കുട്ടിയുമായി സ്വന്തം വണ്ടിയിൽ പോലീസ്
ജീപ്പിനൊപ്പം വരാമെന്നു പറഞ്ഞത് പോലും
സർക്കിൾ സമ്മതിച്ചില്ല....
ഒരു കുറ്റവാളിയെ പോലെ
💬 Comments
View all comments