Chapter Title : ?രതി-പ്രണയം-കാമം? [മാജിക് മാലു]
കടപ്പെടേണ്ടി ഇരിക്കുന്നു എന്ന് എനിക്ക് ഉറപ്പ് ആയി.
അങ്ങനെ ഞാൻ ഇത്താന്റെ ഭർത്താവ് റഹീമിന്റെ കൂടെ ബിസിനസിൽ പങ്കാളി ആയി. നല്ല ലാഭം ഉള്ള ബിസിനസ് ആയിരുന്നു അവിടെ, നല്ല തിരക്കും. ഇറക്കിയ കാശ് ഒരു വർഷം കൊണ്ട് തന്നെ എനിക്ക് തിരികെ കിട്ടി. ഇക്കമാർക്കും അമ്മായിമാർക്കും അവർ തന്നത് എല്ലാം ഞാൻ തിരികെ നൽകി, അവർ നിരസിച്ചെങ്കിലും.
ദിവസങ്ങൾ കടന്ന് പോയി, ഒരു ദിവസം ഒരു പാതിരാത്രി ഞാൻ ഒരു യാത്ര കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തി. നേരം കുറേ വൈകിയത് കാരണം വീട്ടിൽ പോവാതെ നേരെ ഹോട്ടലിലേക്ക് പോയി. അവിടെ എനിക്ക് പ്രൈവറ്റ് റൂം ഉണ്ടായിരുന്നു. ഞാൻ റിസപ്ഷനിൽ എത്തി കീ വാങ്ങി റൂമിലേക്ക് പോവുമ്പോൾ, റിസപ്ഷനിൽ ഉണ്ടായിരുന്ന ബോയ് എന്നോടു പറഞ്ഞു.
ബോയ് : - സാർ എന്നോട് ക്ഷമിക്കണം, ഒരു രഹസ്യം പറയാൻ ഉണ്ട്.
ഞാൻ : - എന്തുപറ്റി? പറഞ്ഞോളൂ.
ബോയ് : - സാർ, ഈ പരിപാടി അത്ര നല്ലത് അല്ല എന്ന് റഹീം സാറിനോട് പറയണം.
ഞാൻ : - ഏത് പരിപാടി?
ബോയ് : - (അല്പം പതിഞ്ഞ ശബ്ദത്തിൽ) ഈ നഗരത്തിൽ, ഫൈവ് സ്റ്റാർ ഹോട്ടൽ ഉണ്ടായിട്ട് പോലും വി വി ഐ പി ഗെസ്റ്റുകൾ വരുന്നത് ഈ ഹോട്ടലിൽ ആണ്, ഒപ്പം ഹോട്ടൽ നല്ല ലാഭത്തിൽ ആവുന്നതിലും പിന്നിൽ ഉള്ള രഹസ്യം സാറിന് അറിയോ?
ഞാൻ : - (അല്പം ആകാംഷയോടെ) ഇല്ല, പറയ്.... ഞാൻ ആകെ ഒരു വർഷം ആയിട്ടല്ലേ ഉള്ളു ഇവിടെ
💬 Comments
View all comments