0%

Chapter Title : രതി ശലഭങ്ങൾ 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1340

എന്നെ നോക്കി പുഞ്ചിരി തൂകി. ആ പാൽ പല്ലുകൾ കാണിച്ചുള്ള ചിരി അതിമനോഹരമാണ്. ആ ചുവന്ന ചുണ്ടുകൾ വിടർന്നുള്ള ചിരി കാണുന്നത് തന്നെ കണ്ണിനു സുഖമുള്ള അനുഭവമാണ് !

മഞ്ജു ;"ആണോ കവിനെ , ഛെ തനിക്കത്ര ഫീൽ ആയോ , ഞാൻ ചുമ്മാ ഒരു തമാശക്ക് പറഞ്ഞതല്ലേ "

മിസ് പ്‌ളേറ്റെടുത്തു ശ്യാമിന് നേരെ നീട്ടികൊണ്ട് പറഞ്ഞു എന്നെ നോക്കി ചിരിച്ചു .ശ്യാം മിസ്സിന്റെ പെട്ടിലേക്കു ഫ്രൈഡ് റൈസും മട്ടൻ കറിയും ഒഴിച്ചു.

ഞാൻ ;"ഏയ് അങ്ങനെ ഒന്നുമില്ല "

ഞാൻ ഗൗരവത്തിൽ പറഞ്ഞു . മിസ് പ്ളേറ്റുമെടുത്തു എന്റെ അടുത്തേക്ക് നീങ്ങി . ഞാൻ മിസിന്റെ മുഖത്ത് നോക്കാതെ ചിക്കനും കച്ചംബറും എല്ലാം സെർവ് ചെയ്തു .

മഞ്ജു ;"ഡോ.."

മിസ് എന്റെ മുഖത്ത് നോക്കി വിളിച്ചു.

ഞാൻ മിസ്സിനെ മുഖം ഉയർത്തി നോക്കി.

ഞാൻ ;"മ്മ് മ്മ് ..എന്നാ"

ഞാൻ ചോദിച്ചു .

മഞ്ജു ;"കുന്തം ..ഒന്ന് ചിരിക്കേടോ താനെന്താ എന്നെ മുൻപ് കണ്ടിട്ടേ ഇല്ലാത്ത പോലെ "

മിസ് പ്ളേറ്റിൽ വിളമ്പിയ ഫ്രെയ്‌ഡ്‌ റൈസിന് മീതെ കൈവിരൽ കൊണ്ട് ചിത്രം വരച്ചുകൊണ്ട് എന്നോടായി പറഞ്ഞു.

ഞാൻ ;"ഓ..ശരി "

ഞാൻ മിസ്സിനെ ഒന്ന് ആക്കിയ പോലെ ഇളിച്ചു കാണിച്ചു .

ഞാൻ ;"ഓക്കേ ആയില്ലേ "

ഞാൻ ചോദിച്ചു. മഞ്ജു മുഖം വീർപ്പിച്ചു എന്നെ നോക്കി കണ്ണുരുട്ടി . ഇവൻ ആള് കൊള്ളാലോ.നിനക്കു ഞാൻ വെച്ചിട്ടുണ്ട് എന്ന ഭാവത്തിൽ.ശ്യാം എന്റെ കാട്ടിക്കൂട്ടൽ കണ്ടു അടുത്ത് നിന്ന് ചിരിയടക്കി പിടിച്ചു .

മഞ്ജു ;"മ്മ്...ഓക്കേ..."

മിസ് ഒന്നമർത്തി മൂളി അവിടെ നിന്നും മാറി. പക്ഷെ മിസ് അടുത്ത് നിന്നും മാറിയപ്പോ എനിക്ക് ആശ്വാസമായി . അവർ ഭക്ഷണം കഴിക്കുന്ന സ്റ്റൈൽ പോലും ഞാൻ കണ്ണിമ വെട്ടാതെ നോക്കി. പെട്ടെന്ന് മിസ് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ മുഖംവെട്ടിച്ചു കൊണ്ട് വെപ്രാളത്തിൽ അടുത്തുള്ള ആളുടെ പ്ളേറ്റിലേക്കു രണ്ടു ചപ്പാത്തി അറിയാതെ കൂടുതൽ ഇട്ടു ! അയാളെന്നെ കടുപ്പിച്ചൊന്നു നോക്കി ! ഇവനെവിടുന്നു വന്നെടാ !

ശ്യാം

💬 Comments

View all comments