Chapter Title : രതി ശലഭങ്ങൾ 21 [Sagar Kottappuram]
"ആദ്യമൊക്കെ വെറും സൗന്ദര്യ പിണക്കം , പിന്നെ പിന്നെ അവൻ എന്നെ പർപ്പസ്സ്ഫുളി ഇൻസൾട്ട് ചെയ്തു തുടങ്ങി , പിന്നെ അത് വാക്ക് തർക്കം ആയി.. കുടിച്ചു വന്നുള്ള ഉപദ്രവം ആയി ...കുറെയൊക്കെ ഞാൻ സഹിച്ചു . ഇനി വയ്യെന്ന് തോന്നിയപ്പോ ഡൈവോഴ്സിന് ശ്രമിച്ചു ."
മഞ്ജു തിളച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലെ വെള്ളത്തിൽ നിന്നുയരുന്ന കുമിളകൾ നോക്കി കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. ഞാനിതെല്ലാം അണ്ടി പോയ അണ്ണാൻ കണക്കെ കേട്ട് നിന്നു . അവരുടെ ഒന്നിച്ചുള്ള ജീവിതം അത്ര സുഖകരമല്ല എന്ന് മാത്രം അതിൽ നിന്നും എനിക്ക് മനസിലായി.
"എന്നിട്ട് ?"
ഞാൻ ആകാംക്ഷയോടെ ചോദിച്ചു .
"എന്നിട്ടെന്താ ..ഞാൻ നോട്ടീസ് അയച്ചു . ആ ദേഷ്യത്തിന് ഇവിടെ വന്നു എന്നെ കുറെ ചീത്ത വിളിച്ചു..ഞാൻ തിരിച്ചും പറഞ്ഞു ..പിന്നെ .."
മഞ്ജു ഒന്ന് പറഞ്ഞു നിർത്തിക്കൊണ്ട് തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ടു . ആ തിളച്ചു മറിയുന്ന വെള്ളത്തിന്റെ നിറം അതോടെ ഇരുണ്ടു ..അതിലെക്കൽപ്പം പഞ്ചസാരയും ഇട്ടു .
"നീ കട്ടൻ കുടിക്കില്ല..ഇവിടെ പാലൊന്നും ഇരിപ്പില്ല "
വിഷയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് അവളെന്നോട് ചോദിച്ചു .
"മ്മ്..അതൊക്കെ കുടിക്കും..എന്നിട്ടെന്തുണ്ടായെന്നു പറ "
ഞാൻ ഒരു കഥ കേൾക്കും പോലെ ആവേശത്തോടെ തിരക്കി .
"മ്മ്...പിന്നെ കുറച്ചു വയലൻസ് ആയി..എന്റെ തല പിടിച്ച അവൻ ചുമരിൽ ഇടിച്ചു..അങ്ങനെ പറ്റിയതാണ് ഈ കാണുന്നത് "
മഞ്ജു ചിരി വരുത്തിക്കൊണ്ട് നെറ്റിയിലെ ബാൻഡ് ഐഡിൽ തൊട്ടു കാണിച്ചു കൊണ്ട് പറഞ്ഞു .
"പിന്നെ ...പിന്നെ അവൻ കസേര എടുത്തു എന്നെ
💬 Comments
View all comments