Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]
"ഓ...അത് പറഞ്ഞാൽ പറ്റില്ല..ഇത്രേം വരെ വന്നിട്ട് " അമ്മ വീണ്ടും നിർബന്ധിച്ചു.
മിസ് എന്നെ നോക്കി . ഞാൻ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു . വേണ്ട വേണ്ട..പൊക്കോ ..എന്ന് ഭാവിച്ചു .
പക്ഷെ മഞ്ജു ചിരിച്ചുകൊണ്ട് , എന്നെ ഞെട്ടിച്ചു പുറത്തേക്കിറങ്ങി . ഡോർ അടച്ചു, ലോക് ചെയ്തുകൊണ്ട് മഞ്ജു അമ്മക്കടുത്തേക്കു നീങ്ങി. മഞ്ജുവിന്റെ ബാഹ്യ സൗന്ദര്യം കണ്ടു അനിയത്തി അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. ടീച്ചർ ആണെന്നോ . കണ്ടാൽ പത്തിരുപത്തെട്ടു വയസുണ്ടെന്നോ മഞ്ജുവിനെ കണ്ടാൽ പറയില്ല എന്നത് ഒരു പ്ലസ് പോയിന്റ് ആണ്.
അമ്മ സന്തോഷത്തോടെ മഞ്ജുവിന്റെ കൈപിടിച്ചു.
"എന്താ പേര് ടീച്ചറുടെ ?" 'അമ്മ അന്വേഷിച്ചു.
"മഞ്ജു "
അവൾ പതിയെ പറഞ്ഞു.
"മ്മ്...എന്ന മഞ്ജു ടീച്ചർ വരാ..അകത്തേക്കിരിക്കാം "
അമ്മ ക്ഷണിച്ചു കൊണ്ട് മുന്നോട്ടു നടന്നു.
അനിയത്തി മഞ്ജുവിനെ നോക്കി ചിരിച്ചു കാണിച്ചു.
"ചേച്ചിടെ വീട് ഇവിടെവിടാ ? മുൻപ് കണ്ടിട്ടില്ലല്ലോ ?"
അവൾ ഗൗരവത്തിൽ മഞ്ജുവിന്റെ അടുത്ത് പോലീസ് ചോദ്യം ചെയ്യൽ ഓർമിപ്പിക്കും വിധം തിരക്കി.
"ഇവിടെ എന്റെ ഒരു ഫ്രണ്ടിന്റെ കൂടെയാ താമസം.ചിറക്കൽ അമ്പലത്തിന്റെ അവിടെ "
മഞ്ജു കൈവിരലുകൾ തമ്മിൽ പിണച്ചു എന്നെ നോക്കി കൊണ്ട് പറഞ്ഞു.
"ആഹ്..."
അനിയത്തി മൂളികൊണ്ട് അവളെ ക്ഷണിച്ചു.
അങ്ങനെ അൽപ നേരം മഞ്ജു വീട്ടിൽ ഇരുന്നു , അമ്മ ഉണ്ടാക്കിയ ചായയും കുടിച്ചു മഞ്ജു സ്വല്പം പരുങ്ങലോടെ ഹാളിൽ ഇരുന്നു . ചായ അല്പം അല്പം ആയി ഊതി കുടിക്കുന്ന മഞ്ജുവിനെ ഞാൻ മറ്റൊരു ഗ്ലാസിൽ ചായ കുടിച്ചു കൊണ്ട്
💬 Comments
View all comments