0%

Chapter Title : രതി ശലഭങ്ങൾ 25 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

അങ്ങനെ ഇരിക്കും എന്ന ഭാവത്തിൽ. ഞാൻ പെട്ടെന്ന് അവളുടെ മൊബൈൽ അങ്ങ് റാഞ്ചി ! ഞാൻ ഞൊടിയിടയിൽ അത് പിടിച്ചെടുത്തു എന്റെ പാന്റിന്റെ പോക്കെറ്റിലേക്കു തിരുകി..

അവൾ പൊടുന്നനെ കസേരയിൽ നിന്ന് ചാടി എഴുനേറ്റു ..

"കണ്ണേട്ടാ ...കളിക്കല്ലേ..ഇങ്ങു തന്നെ.."

അവളെന്റെ അടുത്തേക്ക് വന്നു. ഞാൻ കൈകൊണ്ട് അവിടെ നില്ക്കാൻ പറഞ്ഞു.

"നിക്ക് നിക്ക്..ദേഹത്ത് തൊട്ടുള്ള കളി ഒന്നും വേണ്ട..."

അവൾ പറഞ്ഞ സെയിം സാധനം ഞാനും ഇട്ടു അലക്കി .

അതോടെ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

"എന്ന അതിങ്ങു താ...."

അവൾ നിന്ന് എരിയാൻ തുടങ്ങി..

ഞാൻ ചിരിയോടെ ഫോൺ എടുത്തു കൊടുത്തു.അവൾ അത് കൈനീട്ടി വാങ്ങാൻ തുനിഞ്ഞപ്പോൾ ഞാൻ ഒന്ന് ബലം പിടിച്ചു..അവൾ ഫോൺ വലിച്ചെടുക്കാൻ നോക്കിയിട്ടും ഞാൻ പിടി വിട്ടില്ല...

"ശോ..വീട് കണ്ണേട്ടാ "

അവൾ എന്നെ നോക്കി പല്ലിറുമ്മി..

"സോറി പറ..എന്നാൽ വിടാം..."

ഞാൻ ചിരിയോടെ പറഞ്ഞു.

"എന്ത് പിണ്ണാക്കിനാ?"

അവൾ ദേഷ്യത്തോടെ എന്നെ നോക്കി..

"നീയല്ലേ ഇങ്ങോട്ടു കയറി ചൊറിഞ്ഞത്"

ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.

"ആഹ്..അത് വന്നു കയറിയപ്പോ തൊട്ടു ഞാൻ കാണുന്നതാ ആരാണെന്നു..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട "

അവൾ പറഞ്ഞുകൊണ്ട് രണ്ടു കയ്യും ചേർത്ത് പിടിച്ചു ഫോൺ എന്റെ കയ്യിൽ നിന്നും വലിച്ചെടുത്തു.

"ഹാ.നീ പറയെടി..."

ഞാൻ ഫോൺ വിട്ടു കൊടുത്തിട്ടും അവളെ ചൊറിയാനായി അടുത്തേക്ക് നീങ്ങി. അവളുടെ പുറകിലേക്കായി മാറിയ എന്റെ വയറിലേക്ക് അവൾ പെട്ടെന്ന് കൈ പുറകിലേക്ക് നീക്കി ഒറ്റ കുത്ത് ! കൈമുട്ട് എന്റെ വയറ്റിൽ വന്നു

💬 Comments

View all comments