0%

Chapter Title : രതി ശലഭങ്ങൾ 27 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.7K

പറഞ്ഞു..

"ആഹ്..പിന്നെ കണ്ണാ നീ എപ്പോഴാ കുട്ട്യേ പോണേ ?"

അമ്മുമ്മ എന്നെ നോക്കി കൊണ്ട് തിരക്കി..

"ഉച്ചക്ക് ശേഷേ പോവുള്ളു അമ്മുമ്മേ ..."

ഞാൻ മറുപടി നൽകി..

വീണയും കുഞ്ഞാന്റിയും ചുമരിൽ ചാരി ആണ് നിൽക്കുന്നത് . ഞാൻ ഉമ്മറത്തെ തിണ്ണയിലേക്കും ഇരുന്നു .

"എടീ നീ ചായ കുടിക്കുന്നോ?"

വിനീത വീണയെ നോക്കി തിരക്കി..

"ചായ ഒന്നും വേണ്ട ചെറ്യേ ...ഇന്നെന്താരുന്നു പലഹാരം ?"

അവൾ തിരക്കി..

"ദോശ..."

വിനീത മറുപടി പറഞ്ഞു.

"മ്മ്..അവിടെ ഒണക്ക പുട്ടാ ഇന്ന് ...ദോശ ഇരിപ്പുണ്ടോ എന്ന കഴിക്കാം "

വീണ ചിരിയോടെ പറഞ്ഞു .

"മ്മ്...ദോശ ഒകെ ഉണ്ട്..നീ വാ "

കുഞ്ഞാന്റി വീണയെ അകത്തേക്ക് വിളിച്ചു..വീണ എന്നെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. ഞാനും അമ്മുമ്മയും ഉമ്മറത്ത് ഒറ്റക്കായി ..

ആ സമയം ആണ് മഞ്ജുസിന്റെ കാര്യം ഞാൻ വീണ്ടും ഓർത്തത് . ഇന്നലെ വിളിച്ചപ്പോ പനി ആയി കിടപ്പാണ് എന്നൊക്കെ പറഞ്ഞിരുന്നു . അസുഖമൊക്കെ ഭേദം ആയോ എന്തോ...വീണയും കുഞ്ഞാന്റിയും അടുത്തുള്ളപ്പോ മഞ്ജുസുമായി കൊഞ്ചാൻ പറ്റില്ല...!

"അമ്മുമ്മേ ഞാനിപ്പോ വരാം ..ഒരു ഫോൺ വിളിക്കാൻ ഉണ്ട് "

ഞാൻ അമ്മുമ്മയോടായി പറന്നുകൊണ്ട് എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി. ഉമ്മറത്തെ മുറ്റത്തുള്ള വലിയ മൂവാണ്ടൻ മാവിന്റെ തണലിലേക്ക് മാറി നിന്നുകൊണ്ട്..ഞാൻ മരത്തിൽ ചാരി നിന്നു . പിന്നെ മഞ്ജുവിന്റെ നമ്പർ എടുത്തു ഡയല് ചെയ്തു...

മൂന്നു നാല് റിങ് കഴിഞ്ഞപ്പോൾ മഞ്ജുസ് എടുത്തു .

"ഹലോ ..മഞ്ജുസേ .."

അവൾ എടുത്ത് പാടെ ഞാൻ ആവേശത്തോടെ

💬 Comments

View all comments