0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

ഗൗരവത്തിലുള്ള ശബ്ദം . എന്നാലും അവൾക്ക് എന്നെ എങ്ങനെ മനസിലായി എന്നെനിക്കു ഒരു പിടിയും കിട്ടിയില്ല..അത്ര മോശം സൗണ്ട് മോഡുലേഷൻ ആയിരുന്നോ ഞാൻ വരുത്തിയത് ...

"ശേ...എന്തായാലും വന്നില്ലേ...വാതില് തുറക്ക് മഞ്ജുസേ"

ഞാൻ വാതിലിലേക്ക് കാതോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. അവൾ ഹാളിൽ ഇല്ലെന്നു ഞാൻ ഊഹിച്ചു ശബ്ദം അത്ര അടുത്ത് നിന്നല്ല കേൾക്കുന്നത്..

"ആഹ്..ആഹ് ...അവിടെ നിക്ക്..ഇപ്പൊ വരാം "

മഞ്ജുവിന്റെ അല്പം അടഞ്ഞ ശബ്ദം ഞാൻ കേട്ടു . ഹോ..ആശ്വാസമായി ! ഞാൻ വാതിൽക്കൽ തന്നെ പുറം ചാരി നിന്ന് പുറത്തോട്ടു നോക്കി കയ്യും കെട്ടി നിന്നു. ആ  സമയം നോക്കി തന്നെ മഞ്ജു വാതിലും തുറന്നു ..

"യ്യോ .."

വാതിലിൽ ചാരി നിന്ന ഞാൻ പെട്ടെന്ന് ബാലൻസ് പോയി നേരെ വാതിൽ തുറന്ന മഞ്ജുസിന്റെ ദേഹത്തേക്ക് ചെന്നിടിച്ചു ..ഒരുവിധം ഞാൻ ബാലൻസ് ചെയ്തു അവളെ പിടിച്ചു നിന്നു .

"ആഹ്...എന്താടാ ഇത്.."

മഞ്ജു എന്നെ തള്ളി മാറ്റിക്കൊണ്ട് ചോദിച്ചു .

ഞാൻ അവളെ അടിമുടി നോക്കി . ഇതാണോ പനി പിടിച്ചു കിടന്ന പെണ്ണ് . നന്നായി ഒരുങ്ങി ഇറങ്ങിയ മട്ടുണ്ട് . ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചുരിദാർ ആണ് വേഷം, എംബ്രോയിഡറി , ലേസ് വർക്കുകൾ ഉള്ള സ്വല്പം വിലകൂടിയ ചുരിദാർ ആണെന്ന് കാഴ്ചക്ക് തോന്നുന്നുണ്ട് . ചെറിയ കോളറോട് കൂടിയ ചുരിദാർ , അതിന്റെ കോളർ മുതൽ പൊക്കിൾ വരെയുള്ള ഭാഗത്തേക്ക് സിബ്ബ് പോലെ നീളത്തിൽ ഒരു കറുത്ത കോട്ടിങ് ..അതിനു ചുറ്റും വെള്ളയിൽ തുന്നിപിടിപ്പിച്ച കറുത്ത പൂക്കൾ

💬 Comments

View all comments